• HOME
  • »
  • NEWS
  • »
  • gulf
  • »
  • COVID 19| ഷാർജയിൽ കോവിഡ് ബാധിച്ച് വൈദികൻ മരിച്ചു

COVID 19| ഷാർജയിൽ കോവിഡ് ബാധിച്ച് വൈദികൻ മരിച്ചു

വൈദികനും അറബിക് സമൂഹത്തി​ന്റെ മതകാര്യ ഡയറക്ടറുമായ ഫാ. യൂസഫ് സാമി യൂസഫ് (62) ആണ് മരിച്ചത്.

Fr. Youssef Sami Youssef

Fr. Youssef Sami Youssef

  • Share this:
    ദുബായ്: കോവിഡ്​ ബാധിച്ച്​ ചികിത്സിയിലായിരുന്ന വൈദികനും അറബിക് സമൂഹത്തി​ന്റെ മതകാര്യ ഡയറക്ടറുമായ ഫാ. യൂസഫ് സാമി യൂസഫ് (62) യുഎഇയിൽ അന്തരിച്ചു. നാലാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കത്തോലിക്ക ദേവാലയമായ ഷാര്‍ജ സെന്റ് മൈക്കിള്‍സ് പള്ളിയിലെ വൈദികനായിരുന്നു.

    പള്ളിക്ക് കീഴിലെ മലയാളി സമൂഹം ഉള്‍പ്പടെയുള്ള വിവിധ വിഭാഗങ്ങളുമായും സംഘടനകളുമായും മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. ലബനന്‍ സ്വദേശിയായ ഫാ. യൂസഫ് കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിലെ അംഗമാണ്. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിര്യാണത്തില്‍ വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യ ബിഷപ്പ് പോള്‍ ഹിന്റര്‍ അനുശോചിച്ചു.

    TRENDING:Lockdown 4.0 | അനുമതി എന്തിനൊക്കെ? നിയന്ത്രണങ്ങൾ ഏതെല്ലാം വിഭാഗങ്ങൾക്ക്? സമ്പൂർണ വിവരങ്ങൾ അറിയാം
    [NEWS]
    രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി; മാർഗനിർദേശങ്ങൾ ഉടൻ [NEWS]ഒരേ സമയം അഞ്ച് പേർ മാത്രം; മദ്യശാലകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ഇങ്ങനെ‌ [PHOTOS]

    എട്ടുമലയാളികൾ കൂടി മരിച്ചു

    വിവിധ ഗള്‍ഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് എട്ട് മലയാളികൾ കൂടി മരിച്ചു. യുഎഇയില്‍ മൂന്നുപേരും കുവൈറ്റില്‍ രണ്ട് പേരും സൗദി അറേബ്യയില്‍ ഒരാളുമാണ് ഞായറാഴ്ച മരിച്ചത്. ഇതിന് പുറമെ കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് മലയാളികൾ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 86 ആയി.

    അജ്മാനില്‍ കോവിഡ് ബാധിച്ച് കെ സി ചനോഷ് (36) മരിച്ചു. അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് (56 ), കാസര്‍ഗോഡ് തലപ്പാടി സ്വദേശി അബ്ബാസ് ( 45) എന്നിവര്‍ അബുദാബിയില്‍ മരിച്ചു. മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയ ഗോപാല്‍ (65) കോവിഡ് ബാധിച്ചു കുവൈറ്റില്‍ മരിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശി ടി സി അഷ്റഫ് (55) എന്ന പ്രവാസി മലയാളിയും ഇന്ന് കുവൈറ്റില്‍ മരിച്ചു.

    കൊല്ലം അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍ പിള്ള കോവിഡ് 19 ബാധിച്ചു റിയാദില്‍ മരിച്ചു. ഈ മാസം മൂന്നാം തീയതി മുതല്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ രണ്ടു മലയാളികളുടെ മരണങ്ങള്‍ കോവിഡ് നയന്റീന്‍ കാരണമാണ് എന്ന് ഇന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍ കൃഷ്ണ പിള്ള , തൃക്കരിപ്പൂര്‍ കൈകൊട്ട് കടവ് പൂവളപ്പ് സ്വദേശി അബ്ദു റഹ്മാൻ മൂപ്പന്റകത്ത് എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.

    Published by:Rajesh V
    First published: