HOME » NEWS » Gulf »

മലപ്പുറം സ്വദേശിനിയായ ഗർഭിണി ജിദ്ദയിൽ മരിച്ചു; മരണം നാട്ടിലേക്കു മടങ്ങാൻ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കവെ

മലപ്പുറം സ്വദേശിനിയായ 27കാരിയാണ് മരിച്ചത്.

News18 Malayalam | news18-malayalam
Updated: May 27, 2020, 3:41 PM IST
മലപ്പുറം സ്വദേശിനിയായ ഗർഭിണി ജിദ്ദയിൽ മരിച്ചു; മരണം നാട്ടിലേക്കു മടങ്ങാൻ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കവെ
പ്രതീകാത്മക ചിത്രം
  • Share this:
സന്ദർശക വിസയിലെത്തി നാട്ടിലേക്കു മടങ്ങാൻ എംബസിയിൽ പേരു രജിസ്റ്റർ ചെയ്തു കാത്തിരുന്ന ഗർഭിണി ജിദ്ദയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി നനമ്പ്ര ഒള്ളക്കൻ തയ്യിൽ അനസിന്റെ ഭാര്യ ജാഷിറ (27) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ജാഷിറയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം ഗർഭിണിയായിരുന്നു. മാർച്ച് അഞ്ചിനാണു ജാഷിറ ജിദ്ദയിലെത്തിയത്.
You may also like:India- China | സൈന്യത്തോട് യുദ്ധ സജ്ജരാകാൻ ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം [news]പ്രവാസികൾക്ക് സ്വന്തം ചെലവിൽ ക്വറന്റീൻ; സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം [NEWS]'കുപ്പി കൊണ്ടിട്ടത് പൊലീസ്, വിരലടയാളം പതിപ്പിച്ചു'; അന്വേഷണ സംഘത്തിനെതിരെ ഉത്ര കൊലക്കേസിലെ മുഖ്യപ്രതി [NEWS]

ഇതിനിടെ സൗദിയിൽ  കാലാവധി തീർന്ന ടൂറിസ്റ്റ് വീസകൾ സൗജന്യമായി മൂന്നു മാസത്തേക്ക് പുതുക്കി നൽകുമെന്ന് സൗദി ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) അറിയിച്ചു. ഇതിനായി ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതില്ല. ഓൺലൈൻ വഴി തനിയെ പുതുക്കി നൽകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

അഭ്യന്തര സർവീസുകൾ മേയ് 31 മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചുണ്ടെങ്കിലും രാജ്യാന്തര സർവീസുകളുടെ തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Published by: Aneesh Anirudhan
First published: May 27, 2020, 3:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories