ഉയരത്തിൽ ദുബൈയിൽ രണ്ടാമത്; 101 നിലയുള്ള ടവർ ഇന്ത്യൻ ബാങ്കുകൾക്ക് സ്വന്തം
101 നിലകളുള്ള പ്രിൻസസ് ടവർ ആണ് ഇന്ത്യയിലെ മൂന്നു ബാങ്കുകൾ ഏറ്റെടുത്തത്.
101 നിലകളുള്ള പ്രിൻസസ് ടവർ ആണ് ഇന്ത്യയിലെ മൂന്നു ബാങ്കുകൾ ഏറ്റെടുത്തത്.
- News18
- Last Updated: October 11, 2019, 9:13 PM IST
പേരിൽ രാജകുമാരി, തലയെടുപ്പിൽ രണ്ടാമത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ റസിഡൻഷ്യൽ ടവർ. അത്ഭുതങ്ങളുടെ നഗരമായ ദുബൈയിലെ ഈ കെട്ടിടം ഇനി ഇന്ത്യൻ ബാങ്കുകൾക്ക് സ്വന്തം.
101 നിലകളുള്ള പ്രിൻസസ് ടവർ ആണ് ഇന്ത്യയിലെ മൂന്നു ബാങ്കുകൾ ഏറ്റെടുത്തത്. കടക്കെണിയെ തുടർന്ന് നിർമ്മാണ കമ്പനികൾ പാപ്പരായതോടെയാണ് ബാങ്കുകളുടെ നടപടി. ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഇനി പ്രിൻസസ് ടവറിന്റെ ഉടമകൾ. ഏകദേശം 82,593 കോടി രൂപയാണ് ഈ ബാങ്കുകള്ക്ക് നിർമ്മാണ കമ്പനിയായ ഷെഫീൽഡ് ഹോൾഡിംഗ്സ് നല്കാനുള്ളത്. 12 വർഷം മുമ്പ് നിർമാണം തുടങ്ങുമ്പോൾ എടുത്ത വായ്പയാണ് പലിശസഹിതം എൺപത്തിരണ്ടായിരം കോടി കടന്നത്. 2015ൽ നിർമാണം പൂർത്തിയാക്കി ഫ്ലാറ്റുകൾ ഉടമകൾക്ക് കൈമാറും എന്നായിരുന്നു ഷെഫീൽഡ് ഹോൾഡിംഗ്സിന്റെ വാഗ്ദാനം.
കുറ്റിപ്പുറം പാലത്തിനടിയിൽ സൈനികായുധങ്ങൾ; ദുരൂഹതയുടെ ചുരുളഴിക്കുമോ സിബിഐ
മലയാളികൾ അടക്കം നിരവധി പേര് ഫ്ലാറ്റുകൾ ബുക്ക് ചെയ്തു. നിശ്ചിതസമയം കഴിഞ്ഞ് നാലുവർഷം പിന്നിട്ടിട്ടും വാക്ക് പാലിക്കാതെ വരികയും തിരിച്ചടവ് മുടങ്ങുകയും ചെയ്തതോടെയാണ് ബാങ്കുകളുടെ ഇടപെടൽ. പുതിയ നിക്ഷേപകരെ കണ്ടെത്തി നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും ഫ്ലാറ്റ് ബുക്ക് ചെയ്തവർ ആശങ്കപ്പെടേണ്ടെന്നും ബാങ്ക് ഓഫ് ബറോഡ ജിസിസി ഓപ്പറേഷൻസ് മേധാവി അറിയിച്ചു.
101 നിലകളുള്ള പ്രിൻസസ് ടവർ ആണ് ഇന്ത്യയിലെ മൂന്നു ബാങ്കുകൾ ഏറ്റെടുത്തത്. കടക്കെണിയെ തുടർന്ന് നിർമ്മാണ കമ്പനികൾ പാപ്പരായതോടെയാണ് ബാങ്കുകളുടെ നടപടി. ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഇനി പ്രിൻസസ് ടവറിന്റെ ഉടമകൾ.