• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിദേശത്ത് നിന്ന് മൃതദേഹം എത്തിക്കുന്നതിനുള്ള നിരക്ക്; എയർഇന്ത്യയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

News18 Malayalam
Updated: January 7, 2019, 8:53 PM IST
വിദേശത്ത് നിന്ന് മൃതദേഹം എത്തിക്കുന്നതിനുള്ള നിരക്ക്; എയർഇന്ത്യയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
News18 Malayalam
Updated: January 7, 2019, 8:53 PM IST
ന്യൂഡൽഹി; വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം എത്തിക്കുന്നതിനുള്ള നിരക്ക് ഏകീകരിച്ച് എയര്‍ ഇന്ത്യ ഇറക്കിയ ഉത്തരവിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. തൂക്കി നോക്കി മൃതദേഹം കൊണ്ടുവന്നതിനെക്കാള്‍ കൂടുതല്‍ തുക ഇപ്പോള്‍ നല്‍കേണ്ടി വരുന്നതായാണ് പരാതി. ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ കയറ്റി അയക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരെയും എംപിമാരെയും കണ്ടു.

വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി വിവാദമായതിനെ തുടര്‍ന്നാണ് നിരക്ക് ഏകീകരിച്ച് എയര്‍ ഇന്ത്യ കഴിഞ്ഞയാഴ്ച ഉത്തരവ് ഇറക്കിയത്. 200 കിലോ വരെ ഭാരമുള്ള മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ എയര്‍പോര്‍ട്ട് ചാര്‍ജ് അടക്കം ഏകീകൃത നിരക്ക് നാല്‍പതിനായിരം രൂപയോളം വരും. തൂക്കി നോക്കി മൃതദേഹം കൊണ്ടുവരുന്ന രീതി പ്രകാരമാണെങ്കില്‍ സാധാരണ ഭാരമുള്ള ഒരാള്‍ക്ക് നല്‌കേണ്ടിയിരുന്നത് മുപ്പതിനായിരം രൂപയില്‍ താഴെയും. പ്രവാസികള്‍ക്ക് ഗുണകരമാകുമെന്ന പേരില്‍ കൊട്ടിഘോഷിച്ച് എയര്‍ ഇന്ത്യ കൊണ്ടുവന്ന നിരക്ക് ഏകീകരണം ഫലത്തില്‍ കണ്ണില്‍ പൊടിയിടലായി.

പ്രതിഷേധം ഫലം കണ്ടു; ഗൾഫിൽനിന്ന് മൃതദേഹം കൊണ്ടുവരുന്നതിനുള്ള നിരക്ക് ഏകീകരിച്ചു

നിരക്ക് ഏകീകരണം ആത്മാര്ഥമാണെന്ന് തെറ്റിദ്ധരിച്ചു തുടക്കത്തില്‍ പ്രവാസികള്‍ ഇതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായിച്ച അഷ്റഫ് താമരശ്ശേരിയെപ്പോലുളവരാണ് ഉത്തരവിലെ ചതിക്കുഴി കണ്ടെത്തിയത്. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനേയും എംപിമാരെയും നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനാണ് അഷ്‌റഫ് ഡല്‍ഹിയില്‍ എത്തിയത്. നിരക്ക് ഏകീകരണത്തിന് പകരം പാകിസ്ഥാന്‍, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ചെയ്യുന്നത് പോലെ സൗജന്യമായി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാര്‍ ആകണമെന്നാണ് അഷ്റഫിന്റെ അഭ്യര്‍ത്ഥന. ഇല്ലെങ്കില്‍ സുപ്രീം കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലെ നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
First published: January 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...