നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • കളിപ്പാട്ടത്തില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നിരക്കാത്ത സന്ദേശങ്ങള്‍; പരിശോധന നടത്തി ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയം

  കളിപ്പാട്ടത്തില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നിരക്കാത്ത സന്ദേശങ്ങള്‍; പരിശോധന നടത്തി ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയം

  രാജ്യത്തെ വിവിധ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഖത്തര്‍ വാണിജ്യ - വ്യവസായ മന്ത്രാലയം അധികൃതര്‍ പരിശോധന നടത്തിയത്‌

  • Share this:
   ദോഹ: ഖത്തറില്‍ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ (Children's toys) വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ വാണിജ്യ - വ്യവസായ മന്ത്രാലയം (Ministry of Commerce and Industry) അധികൃതര്‍ പരിശോധന നടത്തി. രാജ്യത്തെ വിവിധ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഖത്തര്‍ വാണിജ്യ - വ്യവസായ മന്ത്രാലയം അധികൃതര്‍ പരിശോധന നടത്തിയത്‌.

   ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള 2008ലെ എട്ടാം നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് അധികൃതര്‍ പരിശോധന നടത്തി നടപടിയെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

   കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളിലടക്കം ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പാരമ്പര്യത്തിനും നിരക്കാത്ത സന്ദേശങ്ങള്‍ (slogans against Islamic values, customs and traditions) ആലേഖനം ചെയ്തിട്ടുള്ളതിനാനാലാണ് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തതെന്ന് മന്ത്രാലയം അധികൃതര്‍ പറഞ്ഞു.   മതപരമായ മൂല്യങ്ങളും ആചാരങ്ങളും പാരമ്പര്യവും ബഹുമാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നത് കൂടിയാണ് ഖത്തറിലെ ഉപഭോക്തൃ നിയമമെന്ന് അധികൃതര്‍ പറഞ്ഞു. ഇസ്ലാമിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാധനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് ഈ വര്‍ഷം മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. നിയമങ്ങളും അതുമായ ബന്ധപ്പെട്ട ഉത്തരവുകളും ലംഘിക്കാന്‍ അനുവദിക്കില്ലെന്നും പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.   കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്ത വിവരം അറിയിച്ചുകൊണ്ട് മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റില്‍ ചില കളിപ്പാട്ടങ്ങളുടെ ചിത്രവും നല്‍കിയിട്ടുണ്ടെങ്കിലും ഏത് തരം നിയമലംഘനത്തിനാണ് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല.

   Also Read - യുഎഇയിലെ പൊതു സ്വകാര്യ മേഖലകളിൽ അറിഞ്ഞിരിക്കേണ്ട ഏഴ് തൊഴിൽ നിയമങ്ങൾ
   Published by:Karthika M
   First published: