• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മക്ക ജി.സി.സി യോഗം; ഖത്തർ അമീറിന് സൗദി രാജാവിന്റെ ക്ഷണം

യോഗത്തിലേക്ക് ക്ഷണം ലഭിച്ചതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

news18
Updated: May 27, 2019, 9:24 PM IST
മക്ക ജി.സി.സി യോഗം; ഖത്തർ അമീറിന് സൗദി രാജാവിന്റെ ക്ഷണം
ഖത്തർ അമീർ  ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി(ഫയൽ ചിത്രം)
news18
Updated: May 27, 2019, 9:24 PM IST
ദാഹ: മക്കയിൽ നടക്കാനിരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ(ജി.സി.സി) യോഗത്തിലേക്ക് ഖത്തർ അമീർ  ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക്  സൗദിയിലെ സല്‍മാന്‍ രാജാവിന്റെ ക്ഷണം. ക്ഷണം ലഭിച്ചതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. മെയ് മുപ്പതിനാണ് ജി.സി.സി യോഗം.

അമീറിനെ ക്ഷണിച്ച കാര്യം ഖത്തര്‍ വാര്‍ത്താ ഏജന്‍സി (ക്യു.എന്‍.എ)യും സ്ഥിരീകരിച്ചിട്ടുണ്ട്.

2017 മുതല്‍ സൗദി, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ഖത്തര്‍ അമീറിനെ സല്‍മാന്‍ രാജാവ് ക്ഷണിച്ചിരിക്കുന്നത്.

Also Read ഈദുല്‍ ഫിത്തര്‍; യു.എ.ഇയിൽ ഒരാഴ്ചത്തെ അവധി

First published: May 27, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...