ദുബായ്: ഇറാനിലും ഇറാഖിലും രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെസ്റ്റേണ്‍ ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് കുവൈത്തിൽ അനുഭവപ്പെട്ടതെന്ന് കുവൈറ്റി നാഷണൽ സീസ്മിക് നെറ്റ് വർക്ക് അറിയിച്ചു. പ്രകമ്പനങ്ങൾ സെക്കന്റുകളോളം നീണ്ടുനിന്നുവെന്ന് അധികൃതർ അറിയിച്ചു.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് 450 കി. മീറ്റർ അകലെയുള്ള ഖുസെസ്ഥാൻ പ്രവിശ്യയിലെ ടൗൺ മസ്ജിദിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നാലുപേർക്ക് പരിക്കേറ്റു. കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മധ്യപൂര്‍വേഷ്യയിലെയും ഇറാനിലെയും ആദ്യ എണ്ണക്കിണർ സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഖുസെസ്ഥാൻ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.