ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.എ.ഇ സന്ദര്‍ശനത്തിനിടെ സ്കൂള്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്കിയ ശേഷമാണ് രാഹുല്‍ വേദി വിട്ടത്. ഇതിനിടയിലാണ് അബുദാബി സണ്‍ റൈസ് സ്കൂളിലെ വിദ്യാര്‍ഥി പ്രതിനിധിയായ അമല ചോദ്യവുമായി എഴുന്നേറ്റത്.
ഗ്രാമീണ മേഖലയില്‍ നിന്നുള്ള സ്ത്രീകളെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് മുഖ്യധാരയിലേക്ക് എത്തിക്കാത്തതെന്നായിരുന്നു അമലയുടെ ചോദ്യം. പെണ്‍കുട്ടിയുടെ ചോദ്യം ഇഷ്ടപ്പെട്ട രാഹുല്‍ വിശദമായ മറപടിയും നല്കി.
വനിതകള്‍ക്ക് കോണ്‍ഗ്രസ് പരമാവധി പ്രധാന്യം നല്‍കിയിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളില്‍ വനിതാ പ്രതിനിധ്യം സംവരണത്തിലൂടെ ഉറപ്പാക്കിയിട്ടുമുണ്ട്. വടക്കേ ഇന്ത്യയില്‍ വനികള്‍ പൊതുരംഗത്തെത്തുന്നത് കുറാവാണെങ്കിലും തെക്കേ ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ അവരുടെ ഇടപെടല്‍ ശക്തമാണെന്നും രാഹുല്‍ പറഞ്ഞു. മറുപടിക്കൊടുവിലാണ് എപ്പോഴാണ് അമല ഞങ്ങള്‍ക്കൊപ്പം ചേരുന്നതെന്ന് രാഹുല്‍ ചോദിച്ചത്.
തനിക്ക് രാഷ്ട്രീയം ഇഷ്ടമാണെന്നും അച്ഛന് രാഷ്ട്രീയക്കാരനാണെന്നുമായിരുന്നു അമല ചിരിച്ചുകൊണ്ട് രാഹുലിനോട് പറഞ്ഞത്. സാം പിത്രോഡയായിരുന്നു സംവാദത്തിന്റെ മോഡറേറ്റര്‍. സമയം അവസാനിച്ചെന്ന് മോഡറേറ്റര്‍ ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തിയെങ്കിലും വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്കിയ ശേഷമാണ് രാഹുല്‍ വേദി വിട്ടത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.