ഇന്റർഫേസ് /വാർത്ത /Gulf / COVID 19| റമളാൻ പ്രാർത്ഥന വീടുകളില്‍ നടത്തിയാല്‍ മതിയെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി

COVID 19| റമളാൻ പ്രാർത്ഥന വീടുകളില്‍ നടത്തിയാല്‍ മതിയെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി

mecca (file photo)

mecca (file photo)

Covid 19 in Saudi Arabia | വൈറസ് വ്യാപനം തുടരുകയാണെങ്കിൽ ഈദുൽ ഫിത്ർ ചടങ്ങുകളും വീടുകളിൽ

  • Share this:

റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റമളാൻ പ്രാർത്ഥനകൾ വീടുകളിൽ നടത്തിയാൽ മതിയെന്ന് സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് അൽ ഷെയ്ഖ്. വൈറസ് വ്യാപനം തുടരുകയാണെങ്കിൽ ഈദുൽ ഫിത്ർ ചടങ്ങുകളും വീടുകളിൽ തന്നെയാണ് നടത്തേണ്ടതെന്നും ഗ്രാന്‍ഡ് മുഫ്തി അറിയിച്ചതായി സൗദി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മധ്യത്തോടെ പള്ളികളിലെ ദിവസേനയുള്ള നമസ്കാരങ്ങളും വെള്ളിയാഴ്ച ജുമുഅ നമസ്കാരങ്ങളും നിർത്തിവെച്ചിരുന്നു. റമളാൻ വ്രതാനുഷ്ഠാനകാലത്ത് വൈകുന്നേരങ്ങളിലെ നോമ്പുതുറ വിഭവങ്ങൾ നൽകുന്നത് ഇത്തവണ ഉണ്ടാകില്ലെന്ന് മദീന പള്ളി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

You may also like:ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ‌; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം [NEWS]ലോക്ക് ഡൗൺ മാർഗരേഖ: ഏപ്രില്‍ 20 മുതൽ ഒറ്റ, ഇരട്ട അക്ക വാഹനങ്ങൾ; ക്രമീകരണം ഇങ്ങനെ [NEWS]സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഏപ്രില്‍ 20 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും [NEWS]

സൗദിയിൽ ഇതുവരെ 6380 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 83 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച സൗദി അറേബ്യ കർഫ്യൂ നീട്ടിയിരുന്നു. റിയാദും മറ്റു വലിയ നഗരങ്ങളിലും കർശന നിയന്ത്രണങ്ങളാണുള്ളത്. മൂന്നാഴ്ചത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചത്. അവശ്യസാധനങ്ങൾ വാങ്ങാൻ മാത്രമെ വീടിന് പുറത്തിറങ്ങാൻ അനുവാദമുള്ളൂ. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയും തടവും ലഭിക്കും.

First published:

Tags: Covid 19 in Saudi Arabia, Eid Ul fitr, Saudi, Saudi arabia, Saudi News