പ്രവാസികളുടെ മടക്കയാത്രാ രജിസ്‌ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ ആരംഭിക്കും : നോർക്ക

വിമാനത്താവളത്തിൽ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റയിൻകേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം ഏർപ്പെടുത്തും

News18 Malayalam | news18-malayalam
Updated: April 22, 2020, 6:07 PM IST
പ്രവാസികളുടെ  മടക്കയാത്രാ രജിസ്‌ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ ആരംഭിക്കും : നോർക്ക
News18 Malayalam
  • Share this:
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷൻ നടപടി കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ആരംഭിക്കുമെന്ന് നോർക്ക. ക്വാറന്റയിൻ അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്‌ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്‌ക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ബാധകമല്ലെന്നും നോർക്ക വ്യക്തമാക്കി.
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]

കേരളത്തിലെ വിമാനത്താവളത്തിൽ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റയിൻകേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം ഏർപ്പെടുത്തും. കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ലഭിക്കുന്ന മുറയ്ക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു.


First published: April 22, 2020, 6:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading