HOME /NEWS /Gulf / യുഎഇ റസിഡന്റ് വിസയുളളവര്‍ക്ക് ആശ്വാസം: ഇന്ന് മുതല്‍ നേരിട്ട് രാജ്യത്ത് പ്രവേശിക്കാം

യുഎഇ റസിഡന്റ് വിസയുളളവര്‍ക്ക് ആശ്വാസം: ഇന്ന് മുതല്‍ നേരിട്ട് രാജ്യത്ത് പ്രവേശിക്കാം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

യു എ ഇ ദുരന്ത നിവാരണ സമിതിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

  • Share this:

    ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്ക് ഇന്ന് മുതല്‍ യു എ ഇയില്‍ മടങ്ങിയെത്താം. യു എ ഇ ദുരന്ത നിവാരണ സമിതിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസം പൂര്‍ത്തീകരിച്ചവര്‍ക്കാണ് അനുമതി.

    കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 മുതല്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ആശങ്കയിലായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. വാക്‌സിന്റെ രണ്ടാം ഡോസെടുത്ത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം,യുഎഇ നല്‍കിയ വാക്‌സിനേഷന്‍ കാര്‍ഡ്, യുഎഇയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലെ സ്മാര്‍ട്ട് ആപ്ലിക്കേഷനിലെ വാക്‌സിനേഷന്‍ രേഖയും കയ്യില്‍ കരുതണമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്.

    അതേസമയം, ചില വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വാക്‌സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ (സ്‌കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി) എന്നിവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്.

    വിദ്യാര്‍ഥികള്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്ന കേസുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ചികിത്സ അത്യാവശ്യമുള്ളവര്‍ എന്നിവര്‍ക്കും ഇളവുണ്ട്. ഇവര്‍ മടങ്ങുന്നതിന് മുന്‍പ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിന്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയും വെബ്‌സൈറ്റ് വഴി അനുമതി തേടണമെന്നും അധികൃതര്‍ അറിയിച്ചു.

    ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് അനുമതി. യാത്രക്കാര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.

    യുഎഇയില്‍ എത്തുമ്പോള്‍ അവിടെ വെച്ച് വീണ്ടും പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കും

    അബുദാബി ബിഗ് ടിക്കറ്റ്; 30 കോടി ലഭിച്ച സനൂപ് സുനിലിനെ കണ്ടെത്തി

    അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി ലഭിച്ച മലയാളിയായ സനൂപ് സുനിലിനെ കണ്ടെത്തി. ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനമായ 30 കോടി രൂപയാണ് സനൂപിന് ലഭിച്ചത്. ജൂലൈ 13 ന് നടന്ന ഓണ്‍ലൈനിലൂടെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സിനിമ നടന്‍ ഹരിശ്രീ അശോകന്റെ മരുമകനാണ് സനൂപ്.

    ഒന്നാം സമ്മാനം പ്രഖ്യാപിച്ചതിന് ശേഷം സമ്മാനം ലഭിച്ച കാര്യം അറിയിക്കുന്നതിനായി സനൂപുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കണക്ട് ആയില്ല. ദീര്‍ഘ നേരത്തെ ശ്രമത്തിന് ശേഷമാണ് സംഘാകടകര്‍ സനൂപിനെ ബന്ധപ്പെട്ടത്.

    183947 എന്ന ടിക്കറ്റാണ് സനൂപിന് ഭാഗ്യം കൊണ്ടുവന്നത്. ഫലപ്രഖ്യാപിച്ച ശേഷം ബിഗ് ടിക്കറ്റ് സംഘാടക പ്രതിനിധി റിച്ചാര്‍ഡ് സനൂപിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഒരു തവണ ഫോണ്‍ കണക്ട് ആയെങ്കിലും സമ്മാനം ലഭിച്ച വിവരം അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.

    അതേസമയം ഇന്നലെ നടന്ന മറ്റു നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹത്തിന് മലയാളിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞു അര്‍ഹനായിരുന്നു. കൂടാതെ ഒരു ലക്ഷം ദിര്‍ഹത്തിന് ഇന്ത്യക്കാരനായ റെനാള്‍ഡ് ഡാനിയിലും അര്‍ഹനായി.

    സനൂപിന് ഒന്നാം സമ്മാനം നേടിയ വിവരം ബിഗ് ടിക്കറ്റ് അബുദാബി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. റഫ്ള്‍ മാസമാസം നടത്തുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനതുക മാറിക്കൊണ്ടിരിക്കും. പത്ത് ദശലക്ഷം മുതല്‍ 20 ദശലക്ഷം വരെ സമ്മാനമായി നല്‍കുന്നു.

    First published:

    Tags: Corona UAE, Covid in uae, Uae