ഒമാനില്‍ വെള്ളപ്പാച്ചിലില്‍ കാണാതായ 2 മലയാളി യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കൊല്ലം ഇരവിപുരം സ്വദേശി സുജിത്ത്, കണ്ണൂർ സ്വദേശി ബിജിഷ് എന്നിവരാണ് മരിച്ചത്.

News18 Malayalam | news18-malayalam
Updated: March 23, 2020, 5:37 PM IST
ഒമാനില്‍ വെള്ളപ്പാച്ചിലില്‍ കാണാതായ 2 മലയാളി യുവാക്കളുടെ  മൃതദേഹങ്ങള്‍ കണ്ടെത്തി
മരിച്ച സുജിത്തും ബിജീഷും
  • Share this:
മസ്കത്ത്: ഒമാനിൽ  കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ രണ്ടു മലയാളികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലം ഇരവിപുരം സ്വദേശി സുജിത്ത്, കണ്ണൂർ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജീഷ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരമുണ്ടായ വെള്ളപ്പാച്ചിലില്‍ കാണാതായത്.

തലസ്ഥാനമായ മസ്കത്തിൽ നിന്ന് 275 കിലോമീറ്റർ അകലെയുള്ള  ഇബ്രിയിലെ ഖുബാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒലിച്ചു പോകുകയായിരുന്നു. വാദി മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ബിജീഷിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.  ഉച്ചയോടെ സുജിത്തിന്റെ മൃതദേഹവും പൊലീസ് കണ്ടെത്തി. ഇരുവരും ഇബ്രിയിലെ സൂപ്പർ മാർക്കറ്റ് നടത്തിപ്പുകാരായിരുന്നു.
You may also like:ഇതാ ഒരു ശുഭവാർത്ത; കൊറോണ ബാധിതരുടെ ചികിത്സക്ക് 69 മരുന്നുകൾ ഫലപ്രദമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ [NEWS]സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ശക്തമാകുന്നു; ഒപി നിർത്തിവെക്കണമെന്ന് IMA [NEWS]സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു; ബിവേറജസുകളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തും [NEWS]

വരും മണിക്കൂറുകളിൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും  റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 'അൽ റഹ്‍മ' ന്യൂനമർദ്ദത്തെ തുടർന്ന് ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ്  ലഭിച്ചത്.
First published: March 23, 2020, 5:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading