• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

എമിറേറ്റ്സ് 25 ശതമാനം വിമാന സർവീസുകള്‍ വെട്ടിച്ചുരുക്കി; നിയന്ത്രണം 45 ദിവസത്തേക്ക്


Updated: January 13, 2019, 8:10 AM IST
എമിറേറ്റ്സ് 25 ശതമാനം വിമാന സർവീസുകള്‍ വെട്ടിച്ചുരുക്കി; നിയന്ത്രണം 45 ദിവസത്തേക്ക്

Updated: January 13, 2019, 8:10 AM IST
ദുബായ് : സർവീസുകൾ വെട്ടിച്ചുരുക്കി എമിറേറ്റ്സ് എയർലൈന്‍സ്.അറ്റകുറ്റപണികൾക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ അടച്ച സാഹചര്യത്തിലാണ് വിമാനസർവ്വീസുകൾക്ക് നിയന്ത്രണം.

ഏപ്രിൽ 16 മുതൽ മെയ് 30 വരെ 45 ദിവസത്തേക്കാണ് നിയന്ത്രണം. 25 ശതമാനത്തോളം സർവീസുകളാണ് വെട്ടിച്ചുരുക്കിയിരിക്കുന്നത്. ചില ഫ്ലൈറ്റുകൾ റദ്ദാക്കുകയും ചിലതിന്റെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 48 വിമാനങ്ങൾ ഈ സമയത്ത് സർവീസ് നടത്തില്ല.

Also Read-യുഎഇയിൽ 2019ൽ ശമ്പള വർധനയുണ്ടാകുമെന്ന് സൂചന

റൺവേ അടച്ചത് മൂലമുള്ള അധിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പ്രവർത്തനത്തിൽ ചില മാറ്റങ്ങളും എയര്‍ലൈന്‍സ് നടപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ടുള്ളതാണ് മാറ്റങ്ങൾ.

ഇതനുസരിച്ച് എമിറേറ്റസ് ബാങ്കോക്കിനും സിഡ്നിയ്ക്കും ഇടയിലുള്ള വിമാന സര്‍വീസുകൾ റദ്ദു ചെയ്തിട്ടുണ്ട്. പകരം ജൂൺ 1 മുതൽ ദുബായിൽ നിന്ന് നേരിട്ട് സിഡ്നിയിലേക്ക് സര്‍വീസ് നടത്തും.

Also Read-യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തുവര്‍ എന്തുകൊണ്ട് ജോലി ചെയ്തുകൂടാ

പെർത്തിലേക്കും സൗത്ത് അമേരിക്കയിലേക്കുമുള്ള സർവീസുകള്‍ക്കും നിയന്ത്രണമുണ്ട്. പെർത്ത് നഗരത്തിലേക്ക് ദിനംപ്രതി ഒരു സര്‍വീസ് മാത്രമാകും ഉണ്ടാവുക. ദുബായിൽ നിന്ന് സാന്റിയാഗോ വഴി സാവോ പോളോയിലേക്കുള്ള ലിങ്ക് ഫ്ലൈറ്റ് സർവീസും റദ്ദു ചെയ്തിട്ടുണ്ട്.
Loading...

യുകെ സര്‍വീസുകളിൽ ദിനംപ്രതിയുള്ള ബോയിംഗ് 777 വിമാനസർവീസിന് പകരം A380 വിമാനങ്ങളാകും സര്‍വീസ് നടത്തുക.

First published: January 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...