HOME /NEWS /Gulf / അബുദാബി ബിഗ് ടിക്കറ്റ്; 30 കോടി ലഭിച്ച സനൂപ് സുനിലിനെ കണ്ടെത്തി

അബുദാബി ബിഗ് ടിക്കറ്റ്; 30 കോടി ലഭിച്ച സനൂപ് സുനിലിനെ കണ്ടെത്തി

Image Facebook

Image Facebook

ഒന്നാം സമ്മാനം പ്രഖ്യാപിച്ചതിന് ശേഷം സമ്മാനം ലഭിച്ച കാര്യം അറിയിക്കുന്നതിനായി സനൂപുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കണക്ട് ആയില്ല

  • Share this:

    അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി ലഭിച്ച മലയാളിയായ സനൂപ് സുനിലിനെ കണ്ടെത്തി. ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനമായ 30 കോടി രൂപയാണ് സനൂപിന് ലഭിച്ചത്. ജൂലൈ 13 ന് നടന്ന ഓണ്‍ലൈനിലൂടെ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സിനിമ നടന്‍ ഹരിശ്രീ അശോകന്റെ മരുമകനാണ് സനൂപ്.

    ഒന്നാം സമ്മാനം പ്രഖ്യാപിച്ചതിന് ശേഷം സമ്മാനം ലഭിച്ച കാര്യം അറിയിക്കുന്നതിനായി സനൂപുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കണക്ട് ആയില്ല. ദീര്‍ഘ നേരത്തെ ശ്രമത്തിന് ശേഷമാണ് സംഘാകടകര്‍ സനൂപിനെ ബന്ധപ്പെട്ടത്.

    183947 എന്ന ടിക്കറ്റാണ് സനൂപിന് ഭാഗ്യം കൊണ്ടുവന്നത്. ഫലപ്രഖ്യാപിച്ച ശേഷം ബിഗ് ടിക്കറ്റ് സംഘാടക പ്രതിനിധി റിച്ചാര്‍ഡ് സനൂപിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഒരു തവണ ഫോണ്‍ കണക്ട് ആയെങ്കിലും സമ്മാനം ലഭിച്ച വിവരം അറിയിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.

    Also Read-പ്രിയപ്പെട്ട സനൂപ് ആ ഫോണ്‍ ഒന്നെടുക്കൂ; നിങ്ങള്‍ക്ക് 30 കോടി ബമ്പറടിച്ചിട്ടുണ്ട്

    അതേസമയം ഇന്നലെ നടന്ന മറ്റു നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹത്തിന് മലയാളിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞു അര്‍ഹനായിരുന്നു. കൂടാതെ ഒരു ലക്ഷം ദിര്‍ഹത്തിന് ഇന്ത്യക്കാരനായ റെനാള്‍ഡ് ഡാനിയിലും അര്‍ഹനായി.

    Also Read-റസിഡന്റ് വിസയുള്ളവർക്ക് ഓഗസ്റ്റ് 5 മുതൽ യുഎഇയിലേക്ക് വരാം; യാത്രാ പ്രശ്നം അവസാനിക്കുന്നു

    സനൂപിന് ഒന്നാം സമ്മാനം നേടിയ വിവരം ബിഗ് ടിക്കറ്റ് അബുദാബി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. റഫ്ള്‍ മാസമാസം നടത്തുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനതുക മാറിക്കൊണ്ടിരിക്കും. പത്ത് ദശലക്ഷം മുതല്‍ 20 ദശലക്ഷം വരെ സമ്മാനമായി നല്‍കുന്നു.

    First published:

    Tags: Abudhabi big ticket, Abudhabi Big Ticket Draw, Big Ticket prize