ആകാശയാത്രയില്‍ വി ചാറ്റ്, ഇന്‍സ്റ്റഗ്രാം സേവനങ്ങളുമായി സൗദി എയര്‍ലൈന്‍സ്
ആകാശയാത്രയില്‍ വി ചാറ്റ്, ഇന്‍സ്റ്റഗ്രാം സേവനങ്ങളുമായി സൗദി എയര്‍ലൈന്‍സ്
ഇതോടെ മെസഞ്ചര്‍, ഐ മെസേജ്, വാട്ട്സ് ആപ്പ്, ഇന്‍സ്റ്റ ഗ്രാം, വി ചാറ്റ് എന്നീ അഞ്ച് ആപ്പുകളൊരുക്കിയ ലോകത്തെ ഏക വിമാന കമ്പനിയായി സൗദി എയര്‍ലൈന്‍സ് മാറിയിരിക്കുകയാണ്.
ജിദ്ദ: ആകാശയാത്രയില്‍ സൗജന്യം വി ചാറ്റ്, ഇന്‍സ്റ്റഗ്രാം സേവനങ്ങളുമായി സൗദി എയര്‍ലൈന്‍സ്. ആഭ്യന്തര- വിദേശ സര്‍വീസുകളിലാണ് സൗദി എയര്‍ലൈന്‍സ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കിയിട്ടുള്ള വിമാനങ്ങളില്‍ മറ്റു സേവനങ്ങളും ലഭിക്കും.
ഇതോടെ മെസഞ്ചര്‍, ഐ മെസേജ്, വാട്ട്സ് ആപ്പ്, ഇന്‍സ്റ്റ ഗ്രാം, വി ചാറ്റ് എന്നീ അഞ്ച് ആപ്പുകളൊരുക്കിയ ലോകത്തെ ഏക വിമാന കമ്പനിയായി സൗദി എയര്‍ലൈന്‍സ് മാറിയിരിക്കുകയാണ്.
യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് സൗദിയ അധികൃതര്‍ വ്യക്തമാക്കി. വാട്സ് അപ്, ഐ മെസേജ്, മെസഞ്ചന് സേവനങ്ങള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.