• HOME
  • »
  • NEWS
  • »
  • gulf
  • »
  • SAUDI ARABIA ALL SET TO REOPEN SCHOOL FOR ABOVE 12

സൗദിയിൽ അടുത്ത ആഴ്ച്ച സ്കൂൾ തുറക്കും; വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ഹാജരില്ല

വാക്സീൻ സ്വീകരിക്കാത്തവരെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    റിയാദ്: ഈ മാസം 29 നാണ് സൗദി അറേബ്യയിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും പൂർത്തിയായി. കോവിഡിനെ തുടർന്ന് ഒന്നര വർഷത്തോളം അടച്ചിട്ട ശേഷമാണ് വിദ്യാലയങ്ങൾ തുറക്കുന്നത്.

    സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി വിപുലമായ ഒരുക്കങ്ങളും കർശന നിർദേശങ്ങളുമാണ് വിദ്യാഭ്യാസ മന്ത്രാലയം നൽകിയിരിക്കുന്നത്. 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

    പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾ വാക്സിൻ സ്വീകരിക്കണം. വാക്സീൻ സ്വീകരിക്കാത്തവരെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ല. ഹാജരും ലഭിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

    ഹൈസ്കൂൾ, സെക്കൻഡറി സ്കൂൾ, കോളജ്, ടെക്നിക്കൽ സ്കൂൾ, പോളി ടെക്നിക് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് തുറക്കുന്നത്. കർശനമായ ആരോഗ്യ മുൻകരുതലുകൾ പാലിച്ചാണ് ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും നടപ്പാക്കേണ്ട പ്രോട്ടോകോളുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
    Also Read-വാക്സിനേഷന് അവധിയില്ല; തിരുവോണ ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്സിൻ നൽകിയത് മലപ്പുറത്ത്

    മുൻകരുതൽ നടപടികൾ പാലിച്ചുവെന്ന് ഉറപ്പ് വരുത്താൻ വിദ്യാഭ്യാസ ഡയറക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിൽ സന്ദർശനം നടത്തി ഒരുക്കങ്ങൾ പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്‌ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

    അപകീർത്തികരമായ പോസ്റ്റിട്ടു എന്നാരോപിക്കപ്പെട്ട് സൗദി ജയിലിലായ ഹരീഷ് നാട്ടിൽ തിരിച്ചെത്തി

    സൗദി അറേബ്യയിൽ അപകീർത്തികരമായ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിക്കപ്പെട്ട് ജയിലിലായ കർണാടക സ്വദേശി ജയിൽമോചിതനായി നാട്ടിൽ തിരിച്ചെത്തി. മക്കയിലെ കഅ്ബയേയും സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും മോശമായി ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് കർണാടകയിലെ ബീജാദി സ്വദേശി ഹരീഷ് സഞ്ജീവന ബംഗേര(34) അറസ്റ്റിലായത്. എന്നാൽ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയിൽ രണ്ടുപേർ അറസ്റ്റിലായതോടെയാണ് ഹരീഷിന്‍റെ ജയിൽ മോചനം സാധ്യമായത്. രണ്ടു വർഷത്തോളം ജയിലിൽ കഴിഞ്ഞ ഹരീഷിനെ കഴിഞ്ഞ ദിവസം മോചിപ്പിക്കുകയും നാട്ടിലേക്ക് കയറ്റി അയയ്ക്കുകയുമായിരുന്നു.

    സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയും ദമാമിന് സമീപ നഗരവുമായ അൽ ഹസയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ഹരീഷ് സഞ്ജീവ ബംഗേര. ഫേസ്ബുക്കിലൂടെയാണ് ഇയാൾ മക്കയിലെ കഅ്ബയേയും സൗദി ഭരണാധികാരി സൽമാൻ രാജാവിനെയും മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ടെന്നായിരുന്നു ആരോപണം. ഫേസ്ബുക്കിലെ പോസ്റ്റ് കണ്ട് ചിലർ വിളിച്ച് പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് അനുസരിച്ച് ഡിലീറ്റ് ചെയ്യുകയും വിശദീകരണ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. എന്നാൽ ആദ്യ പോസ്റ്റ് സൗദി പൊലീസിന്‍റെ ശ്രദ്ധയിൽ പെടുകയും ഹരീഷ് അറസ്റ്റിലാകുകയുമായിരുന്നു.

    അതിനിടെ മുൻവൈരാഗ്യമുള്ള രണ്ടുപേർ ഹരീഷിന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സുമന സൌദിയിലെ ഇന്ത്യൻ എംബസിക്ക് പരാതി നൽകി. ഇതേ സംഭവത്തിൽ കർണാടകയിലെ ഉഡുപ്പിയിൽ നിന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവം ഹരീഷിന് അനുകൂലമായ തെളിവായി മാറിയതോടെയാണ് ഇപ്പോൾ ജയിൽ മോചിതനാകാൻ കഴിഞ്ഞത്. ജയിൽമോചിതനായ ഹരീഷിന് ദമ്മാമിലെ മംഗളൂരു അസോസിയേഷൻ പ്രസിഡന്‍റ് ഷരീഫ് കർക്കേലയാണ് വിമാന ടിക്കറ്റ് സൌജന്യമായി നൽകിയത്.
    Published by:Naseeba TC
    First published:
    )}