News18 MalayalamNews18 Malayalam
|
news18-malayalam
Updated: May 13, 2020, 6:30 AM IST
News18 Malayalam
യുഎഇയിലും സൗദി അറേബ്യയിലും പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സൗദിയിൽ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ജീവനക്കാര്‍ക്ക് ഉത്തരവ് ബാധകമായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റമളാന്‍ 21ന് വ്യാഴാഴ്ച ജോലി അവസാനിക്കുന്നത് മുതല്‍ അവധിയായിരിക്കും എന്നാണ് അറിയിപ്പ്. ഇവരുടെ ഡ്യൂട്ടി ശവ്വാല്‍ എട്ടിന് പുനരാരംഭിക്കും.
തൊഴില്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് പെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. റമളാന്‍ 29ന് തൊട്ടടുത്ത ദിവസം മുതലുള്ള നാല് ദിവസമാണ് ഇവരുടെ അവധി. തൊഴില്‍ നിയമത്തിലെ 112ാം വകുപ്പ് പ്രകാരം പെരുന്നാളുകള്‍ ഉള്‍പ്പടെയുള്ള അവസരങ്ങളില്‍ പൂര്‍ണ വേതനത്തോടെയാണ് സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാരുടെയും അവധി.
TRENDING:#AatmanirbharBharat: 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർഭാരത്; ലോകത്തെ ഏറ്റവും വലിയ കോവിഡ് പാക്കേജുമായി പ്രധാനമന്ത്രി [NEWS]ബാറുകളിൽ നിന്ന് ഇനി മദ്യം പാഴ്സലായി ലഭിക്കും; അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനം [NEWS]Coronavirus Drug Remdesivir| കൊറോണ മരുന്ന് റെംഡെസിവിർ നിർമിക്കാനും വിൽക്കാനും ഇന്ത്യൻ കമ്പനിക്ക് കരാർ [NEWS]
യുഎഇയിൽ പൊതുമേഖലയിലെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. റമളാൻ 29 മുതൽ ശവ്വാൽ മൂന്നുവരെയാണ് അവധിയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
Published by:
Rajesh V
First published:
May 13, 2020, 6:25 AM IST