• HOME
  • »
  • NEWS
  • »
  • gulf
  • »
  • Saudi Bans Imported Christmas Trees| ക്രിസ്മസ് ട്രീ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് സൗദി അറേബ്യ

Saudi Bans Imported Christmas Trees| ക്രിസ്മസ് ട്രീ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് സൗദി അറേബ്യ

‘ക്രിസ്മസ് ട്രീയും ഇസ്‌ലാമികമല്ലാത്ത മറ്റ് പ്രതീകങ്ങളും ഇറക്കുമതി ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്’, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    റിയാദ്: സൗദി അറേബ്യയയിൽ (Saudi Arabia) ക്രിസ്‌മസ് ട്രീ (Christmas Tree) ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. സൗദിയുടെ ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്‌ക) (Tax and Customs Authority (ZATCA)) ആണ് ക്രിസ്‌മസ് ട്രീ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഈ പ്രഖ്യാപനം നടത്തിയത്. ക്രിസ്മസ് ട്രീയുടെ രാജ്യത്തെ അനുമതി സംബന്ധിച്ച ചോദ്യത്തോടുള്ള പ്രതികരണമായാണ് ഇക്കാര്യം പറഞ്ഞതെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു.

    ‘ക്രിസ്മസ് ട്രീയും ഇസ്‌ലാമികമല്ലാത്ത മറ്റ് പ്രതീകങ്ങളും ഇറക്കുമതി ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്’, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു. ക്രിസ്മസിനോടനുബന്ധിച്ച് സൗദിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവരികയും ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായി രാജ്യം എല്ലാ തരത്തിലുള്ള ആഘോഷങ്ങള്‍ക്കും വേദിയാവുകയാണ് സൗദി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

    സൗദി അറേബ്യയിലെ പുതിയ പരിഷ്കാരങ്ങളുടെയും പുറം ലോകത്തോടുള്ള തുറന്ന മനസ്സിന്റെയും ഭാഗമായി ഇത്തവണ ആദ്യമായി ക്രിസ്മസ് അലങ്കാരങ്ങളും സമ്മാന ഉൽപന്നങ്ങളും സൗദി അറേബ്യയിലെ കടകളിൽ ലഭ്യമാണെന്ന് മാധ്യമ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇസ്ലാമിന്റെ ജന്മനാടാണ് സൗദി അറേബ്യ.

    Also Read- Gulf News | ഇസ്ലാമിക ശരീഅത്തിനും സംസ്‌കാരത്തിനും യോജിച്ചതല്ലെന്ന് പരാതി; കുവൈത്തിലെ മാളില്‍ നിന്ന് ക്രിസ്മസ് ട്രീ നീക്കം ചെയ്തു

    ശരീഅത്ത് നിയമത്തിനെതിരെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ദിവസങ്ങൾക്ക് മുൻപ് കുവൈറ്റിലെ മാളില്‍ സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ അധികൃതര്‍ നീക്കം ചെയ്തിരുന്നു. ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ഇസ്ലാമിനും ശരീഅത്ത് നിയമത്തിനും കുവൈത്തിന്റെ പാരമ്പര്യത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പൗരന്മാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മാളിൽ സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ നീക്കം ചെയ്തത്.

    English Summary: Saudi Arabia has said that importing the Christmas tree is banned, dispelling rumours that the famed festive feature is allowed into the kingdom. The announcement was made by the Saudi Zakat, Tax and Customs Authority (ZATCA), responding to a question about the permissibility of the tree in the kingdom. “Importation of the Christmas tree or any other non-Islamic symbols is banned,” ZATCA said.
    Published by:Rajesh V
    First published: