നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • COVID 19| സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

  COVID 19| സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

  ആകെ രോഗബാധിതരുടെ എണ്ണം 1720, ആകെ മരിച്ചവർ 16

  സൗദി അറേബ്യ

  സൗദി അറേബ്യ

  • Share this:
   സൗദി അറേബ്യയിൽ ബുധനാഴ്ച 157 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ബുധനാഴ്ച ആറുപേരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 16 ആയി. 264 പേർക്ക് ഇതുവരെ രോഗം ഭേദമായതായും സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റാബിയാഹ് അറിയിച്ചു.

   കൊറോണ വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. ആൾക്കൂട്ടങ്ങളും കൂട്ടായ്മകളും ഒഴിവാക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

   You may also like:കോവിഡ് തോറ്റു: മരണമുഖത്തു നിന്നും ബ്രയാൻ നീൽ ജീവിതത്തിലേക്ക് തിരിച്ചെത്തി [NEWS]COVID 19| സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഏപ്രിൽ ആദ്യവാരം മുതൽ; കിറ്റിലുള്ളത് 17 വിഭവങ്ങൾ [NEWS]COVID 19| തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കൊപ്പം യാത്ര; അഞ്ച് ട്രെയിനുകളിലെ ആയിരക്കണക്കിന് യാത്രക്കാർ നിരീക്ഷണത്തിൽ [PHOTOS]

   ഇതിനിടെ കൊറോണ വ്യാപനം കുറയുന്നതുവരെ ലോകമാകമാനമുള്ള മുസ്ലിം സഹോദരങ്ങൾ ഈ വർഷത്തെ ഹജ്ജ് കർമത്തിനുള്ള ഒരുക്കങ്ങൾ നിർത്തിവയ്ക്കണമെന്ന് സൗദി ഹജ്- ഉംറ മന്ത്രി മുഹമ്മദ് സലേ ബിൻ താഹെർ ബന്തേൻ അഭ്യർത്ഥിച്ചു.   Published by:Rajesh V
   First published: