നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • രാജ്യദ്രോഹക്കുറ്റം; മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

  രാജ്യദ്രോഹക്കുറ്റം; മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

  സൈനികര്‍ക്കെതിരായ കുറ്റം കോടതിയിൽ തെളിഞ്ഞിരുന്നു. കോടതി വിധി അംഗീകരിച്ചു കൊണ്ട് രാജകീയ ഉത്തരവ് കൂടി വന്നതോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്.

  Saudi Arabia

  Saudi Arabia

  • Share this:
   റിയാദ്: ഉയര്‍ന്ന രാജ്യദ്രോഹക്കുറ്റം ചുമത്തി മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി അറേബ്യ. അയൽരാജ്യമായ യെമനിൽ സൗദി നേതൃത്വത്തിലുള്ള സൈനികനീക്കം ശക്തമാകുന്നതിനിടയിലാണ് വധശിക്ഷ നടപ്പാക്കുന്നത്.

   രാജ്യത്തിന്റെ അടുത്ത ഭരണാധികാരിയായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധികാരത്തിലുള്ള തന്‍റെ പിടി ഉറപ്പാക്കാൻ ശ്രമിക്കുന്നതിനിടയിൽ കൂടിയാണ് സൈനികരുടെ വധശിക്ഷ സംബന്ധിച്ച വാർത്തയെത്തുന്നത്. 'രാജ്യത്തിനും സൈനിക താത്പ്പര്യങ്ങൾക്കും ഭീഷണി ഉയർത്തുന്ന തരത്തിൽ ശത്രുക്കളുമായി സഹകരിച്ച് പ്രവർത്തിച്ച് 'ഉയർന്ന രാജ്യദ്രോഹം' നടത്തിയ സൈനികരുടെ വധശിക്ഷ നടപ്പാക്കി എന്നാണ് സൗദി ഔദ്യോഗിക പ്രസ് ഏജൻസി പ്രസ്താവനയിൽ അറിയിച്ചത്.

   Also Read-'കോവിഡ് വാക്സിനെടുത്താൽ റമദാ൯ നോമ്പ് മുറിയില്ല, സ്രവ പരിശോധനയും നടത്താം': ദുബായ് ഗ്രാൻഡ് മുഫ്തി

   മുഹമ്മദ് ബിൻ അഹമ്മദ്, ഷഹർ ബിൻ ഇസ്സ, ഹമൂദ് ബിൻ ഇബ്രാഹിം എന്നീ മൂന്ന് സൈനികരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്നാണ് പ്രസ്താവനയിൽ പറയുന്നത്. എന്നാൽ ഏതു ശത്രുവുമായി ചേർന്നാണ് ഇവർ പ്രവർത്തിച്ചതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. യെമന്റെ അതിർത്തിയോട് ചേർന്നുള്ള സൈന്യത്തിന്റെ സതേൺ കമാൻഡിലാണ് വധശിക്ഷ നടപ്പാക്കിയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

   സൈനികര്‍ക്കെതിരായ കുറ്റം കോടതിയിൽ തെളിഞ്ഞിരുന്നു. കോടതി വിധി അംഗീകരിച്ചു കൊണ്ട് രാജകീയ ഉത്തരവ് കൂടി വന്നതോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്. രാജ്യദ്രോഹക്കുറ്റത്തെ അപലപിച്ച് പ്രതിരോധ മന്ത്രാലയം, രാജ്യത്തിന്‍റെ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനായുള്ള തങ്ങളുടെ പ്രതിജ്ഞ നിറവേറ്റുകയും സ്വയം ബലിയർപ്പിക്കാൻ തയ്യാറാവുകയും ചെയ്യുന്ന സൈനികരെ പ്രകീർത്തിക്കുകയും ചെയ്തു.   ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കി വരുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ശരീഅത്ത് നിയമങ്ങൾ കർശനമായി പിന്തുടർന്ന് നടപ്പാക്കി വരുന്ന രാജ്യത്തെ നിയമങ്ങൾക്കെതിരെ മനുഷ്യാവകാശ പ്രവർത്തകർ അടക്കം ഇപ്പോഴും വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.
   Published by:Asha Sulfiker
   First published:
   )}