Hajj 2020 | സംസം ജലം കുപ്പികളിൽ; ചടങ്ങിന് അണുവിമുക്തമാക്കിയ കല്ലുകൾ; ഹജ്ജിനുള്ള മാര്‍ഗ്ഗനിർദേശങ്ങളുമായി സൗദി

കോവിഡ് വ്യാപന സാഹചര്യത്തിൽ കര്‍ശന സുരക്ഷ-പ്രതിരോധ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: July 8, 2020, 8:22 AM IST
Hajj 2020 | സംസം ജലം കുപ്പികളിൽ; ചടങ്ങിന് അണുവിമുക്തമാക്കിയ കല്ലുകൾ; ഹജ്ജിനുള്ള മാര്‍ഗ്ഗനിർദേശങ്ങളുമായി സൗദി
News18 Malayalam
  • Share this:
ജൂലൈ അവസാനവാരത്തോടെ ആരംഭിക്കുന്ന ഹജ്ജ് തീർഥാടന കര്‍മ്മങ്ങൾക്ക് മാർഗനിർദേശങ്ങളിറക്കി സൗദി അറേബ്യ. കോവിഡ് പശ്ചാത്തലത്തിൽ അതീവ പ്രതിരോധ-സുരക്ഷാ നിയന്ത്രണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണത്തെ ഹജ്ജ് നിലവിൽ സൗദിയിലുള്ളവർക്ക് മാത്രമായി ചുരുക്കിയിരുന്നു. സൗദിയിലുള്ള വിദേശികൾക്ക് ഹജ്ജ് ചടങ്ങുകൾ നടത്താനുള്ള രജിസ്ട്രേഷനും ആരംഭിച്ചിരുന്നു. ഇതിനൊപ്പമാണ് കർശന മാർഗനിർദേശങ്ങളിറക്കിയിരിക്കുന്നത്.

Realated News: Hajj 2020 | ഹജ്ജ് കർമങ്ങൾ നടത്തും; സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കംപേർക്ക് മാത്രം അവസരം

സംസം കിണറ്റിൽ നിന്നുള്ള വിശുദ്ധ സംസം ജലം ഇത്തവണ പ്ലാസ്റ്റിക് ബോട്ടിലുകളിലാകും കുടിക്കാൻ നൽകുക. കൂടാതെ കല്ലെറിയൽ ചടങ്ങിനായി അണുവിമുക്തമാക്കിയ കല്ലുകളും നൽകും.  നടക്കുന്ന വഴികളിൽ നിന്ന് കല്ലുകൾ പെറുക്കിയെടുത്തായിരുന്നു നേരത്തെ ഈ ചടങ്ങ് വിശ്വാസികൾ നിർവഹിച്ചിരുന്നത്. ഇതിന് പുറമെ  നമസ്കരിക്കുന്നതിനായുള്ള പായകളും തീർഥാടകർ തന്നെ കൊണ്ടു വരണം.

മറ്റ് നിർദേശങ്ങൾ

കഅബ സ്പർശിക്കാനോ ചുംബിക്കാനോ പാടില്ല

തീർഥാടകര്‍ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം

നമസ്കാര സമയത്ത് ഉൾപ്പെടെ സാമൂഹിക അകലം പാലിക്കണം

ഹജ്ജ് തീർഥാടനത്തിന് മുമ്പും ശേഷവും ആരോഗ്യമന്ത്രാലയം നിർദേശിച്ച ക്വാറന്‍റീൻ നിർബന്ധമാണ്

കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം

നേരത്തെ ഹജ്ജ് നിർവഹിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല

കോവിഡിന് പുറമെ ഹൃദ്‌രോഗം, രക്തസമ്മർദ്ദം, പ്രമേഹം, മാനസിക പ്രശ്‌നം എന്നിവയുള്ളവർക്ക് അപേക്ഷിക്കാനാവില്ല.

വിശുദ്ധസ്ഥലങ്ങളിൽ ( മിന, മുസാലിഫ, അറ) എന്നിവിടങ്ങളിൽജൂലൈ 19 മുതൽ ആഗസ്റ്റ് 2വരെ അനുവാദമമല്ലാതെ പ്രവേശിക്കാൻ പാടില്ല.

 
Published by: Asha Sulfiker
First published: July 8, 2020, 8:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading