• HOME
  • »
  • NEWS
  • »
  • gulf
  • »
  • യാത്രാവിലക്കുള്ള 11 രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് പ്രവേശനാനുമതി

യാത്രാവിലക്കുള്ള 11 രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് പ്രവേശനാനുമതി

ഞായർ പുലര്‍ച്ചെ ഒരു മണി മുതലാണ് 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള പ്രവേശനം അനുവദിക്കുക.

  • Share this:
റിയാദ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിലവില്‍ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന 11 രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ നിലവിൽ യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന 20 രാജ്യങ്ങളില്‍ യു.എ.ഇ ഉൾപ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് ഇനി മുതല്‍ സൗദിയിലേക്ക് പ്രവേശനം സാധ്യമാവും. അതേസമയം ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും.

ഞായർ പുലര്‍ച്ചെ ഒരു മണി മുതലാണ് 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള പ്രവേശനം അനുവദിക്കുക. ഈ രാജ്യങ്ങളിലൂടെ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. യുഎഇക്ക് പുറമെ ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ, സ്വീഡന്‍, സ്വിറ്റസര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയാണ് വിലക്ക് നീക്കിയ മറ്റ് രാജ്യങ്ങള്‍.

Also Read മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു; അപകടം ഭർത്താവിനെയും കുട്ടികളെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

ഇവിടങ്ങളില്‍ കോവിഡ് രോഗവ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

450ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് വിമാനത്തിൽ ഒരു യാത്രക്കാരൻ മാത്രം; വിലക്ക് തുടരുന്നതിനിടെ ദുബായിലേക്ക് പറന്ന് മലയാളി

ദുബായ്: ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിന് നിലവിൽ വിലക്കുണ്ട്. എന്നാൽ ഇതിനിടെ കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് വിമാനത്തിലെ ഒരേയൊരു യാത്രക്കാരനായി മലയാളി ദുബായിലെത്തി. ഏകദേശം 450ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന എമിറേറ്റ്‌സിന്റെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ബോയിങ് 777-300 വിമാനത്തിലാണ് യാസീനുല്‍ കുന്നത്താടി ദുബായിലേക്ക് പറന്നത്. 27ന് രാവിലെ 4.30ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കു വന്ന വിമാനത്തിലാണ് യാത്രക്കാരനായി ക്ലീൻ ആൻഡ് ഹൈജിൻ സിഇഒയും എംഡിയുമായ യാസീൻ ഹസൻ മാത്രം ഉണ്ടായിരുന്നത്.

ഗോള്‍ഡന്‍ വിസ ഉടമകളെ യുഎഇ യാത്രാവിലക്കില്‍ നിന്ന് ഒഴിവാക്കിയതാണ് യാസീൻ ഹസന്റെ അപൂര്‍വ യാത്രയ്ക്ക് വഴിതുറന്നത്. കഴിഞ്ഞ അഞ്ചിനാണ് നാട്ടിലേക്ക് പോയത്. എമിറേറ്റ്സിന്റെ ടിക്കറ്റ് ലഭ്യമായിരുന്ന ജൂൺ 16നാണ് ദുബായിലേക്ക് ബുക്കിങ് ലഭിച്ചതും. പാസ്പോർട്ടിന്റെ പകർപ്പ് ട്രാവൽ ഏജൻസി എമിറേറ്റ്സിന് അയച്ചതോടെ ദുബായ് ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) യാത്രയ്ക്ക്പെട്ടെന്ന് അനുമതി നൽകുകയായിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം യാത്ര പുറപ്പെട്ടോളൂ എന്ന് എമിറേറ്റ്സ് സന്ദേശമെത്തിയെങ്കിലും പിന്നീട് വിമാനം റദ്ദാക്കിയാതായും അറിയിച്ചു. 25ന് പിസിആർ ടെസ്റ്റ് നടത്തി യാത്രയ്ക്ക് തയാറായിക്കൊള്ളൂ എന്ന് അറിയിപ്പ് ലഭിച്ചു.
Also Read- ആകാശ യാത്രയ്‌ക്ക് ചെലവേറും; രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് കൂട്ടി

വിരലിലെണ്ണാൻ മാത്രം ആളുകളേ കൊച്ചി വിമാനത്താവളത്തിലും ഉണ്ടായിരുന്നുള്ളൂ. സിഐഎസ്എഫ് സെക്യൂരിറ്റിയിൽ നിന്ന് ഒരു യാത്രക്കാരനേ ഉള്ളൂവെന്ന് മനസ്സലാക്കി. എന്നാലും 400 പേർക്കോളം യാത്ര ചെയ്യാവുന്ന വിമാനത്തിൽ ഇങ്ങനെ ഒറ്റയ്ക്കൊരു യാത്ര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ലെന്ന് യാസിൻ പറഞ്ഞു. താനും എട്ടു ജീവനക്കാരും മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഗോൾഡൻ വീസ ഉള്ളയാൾ മാത്രമായി വിമാനം പുറപ്പെട്ടത് അവർക്കും കൗതുകമായി. ഇങ്ങനെ യാത്രാനുമതി ലഭിക്കുമെന്നത് ഇപ്പോൾ വല്ലപ്പോഴും മാത്രം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്കും പുതിയ അറിവായിരുന്നെന്ന് യാസിൻ പറഞ്ഞു.

'ക്രൂ മെമ്പേഴ്‌സിന് പോലും കാര്യങ്ങളൊന്നും അറിയില്ല. വല്ലപ്പോഴുമാണ് അവര്‍ക്കുതന്നെ ഡ്യൂട്ടി ഉള്ളത്. തിരിച്ചു പോകുന്നത് കാര്‍ഗോ ഫ്ളൈറ്റ് ആയിട്ടാണ് മിക്കവാറും. അതുകൊണ്ടുതന്നെ അവര്‍ക്കൊന്നും അറിയില്ലായിരുന്നു ഇതൊരു പാസഞ്ചര്‍ ഫ്ള്ളൈറ്റ് ആയി തന്നെയാണ് തിരിച്ചു പോകുന്നത് എന്നുള്ളത്. ഒരാള്‍ക്ക് വേണ്ടിയാണെങ്കിലും നിയമങ്ങളെല്ലാം ഒരു പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് പോലെതന്നെ പാലിക്കണം. വിമാനം ഇറങ്ങി കാര്‍ വരെ അവര്‍ എന്നെ അനുഗമിച്ചു'- ബിസിനസ് ക്ലാസിലെ രാജകീയ യാത്രയെ കുറിച്ച് യാസീനുല്‍ വിവരിച്ചു. യാത്രകള്‍ തന്‍റെ ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല അത്ഭുതങ്ങളും മുന്നില്‍പ്പെടാറുണ്ടെന്നും യാസീനുല്‍ പറഞ്ഞു.

Published by:Aneesh Anirudhan
First published: