നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • Saudi Arabia | ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ നേരിട്ട് പ്രവേശനാനുമതി നൽകി സൗദി അറേബ്യ

    Saudi Arabia | ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ നേരിട്ട് പ്രവേശനാനുമതി നൽകി സൗദി അറേബ്യ

    ഡിസംബർ ഒന്നു മുതൽ പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരും

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      സൗദി അറേബ്യയില്‍ (soudi arabia) ആറ് രാജ്യങ്ങള്‍ക്ക് കൂടി നേരിട്ട് പ്രവേശിക്കാന്‍ (entry) അനുമതി. ഇന്തോനേഷ്യ, ഇന്ത്യ (india), പാകിസ്ഥാന്‍, ഈജിപിത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 14 ദിവസത്തെ ക്വറന്റീന്‍ (quarantine) ഇല്ലാതെ നേരിട്ട് പ്രവേശിക്കാനാണ് അനുമതി (permission) നല്‍കിയത്. 2021 ഡിസംബര്‍ 1 ബുധനാഴ്ച പുലര്‍ച്ചെ 1.00 മണി മുതല്‍ പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

      ബ്രസീലും വിയറ്റ്‌നാമുമാണ് സൗദിയിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ച മറ്റ് രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാവരും രാജ്യത്തിന് പുറത്തുള്ള പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ടെങ്കിലും, അഞ്ച് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ചെലവഴിക്കേണ്ടതുണ്ട്.

      ചില വിഭാഗം യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ സംബന്ധിച്ച് നേരത്തെ നല്‍കിയ ഇളവുകള്‍ തുടരുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ആറ് രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പ്രവേശനം അനുവദിക്കാനുള്ള വ്യാഴാഴ്ചത്തെ തീരുമാനത്തിന് ശേഷം, തുര്‍ക്കി, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍, ലെബനന്‍ എന്നിവയാണ് ഇപ്പോഴും യാത്രാ നിരോധനം നേരിടുന്ന മറ്റ് രാജ്യങ്ങള്‍. കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ സ്വീകരിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.

      ''ആഗോളതലത്തിലുള്ള പകര്‍ച്ചവ്യാധി സാഹചര്യങ്ങളിലെ സംഭവവികാസങ്ങള്‍ക്കനുസരിച്ച്, എല്ലാ നടപടിക്രമങ്ങളും രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ വിലയിരുത്തലിന് വിധേയമാണ്,' പ്രാദേശികമായി പകര്‍ച്ചവ്യാധി സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേര്‍ത്തു''.

      Also Read- Mofia| മോഫിയ ഭർതൃവീട്ടിൽ കഴിഞ്ഞത് അടിമയെ പോലെ; ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമ: റിമാൻഡ് റിപ്പോർട്ട്

      യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങളില്‍ നിന്ന് പൂര്‍ണമായും പ്രതിരോധ കുത്തിവെയ്പ് എടുത്ത പ്രവാസികള്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കാന്‍ ആഗസ്റ്റ് 24ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. സൗദി അറേബ്യയില്‍ നിന്ന് കൊറോണ വൈറസിനെതിരെ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് ശേഷം സാധുവായ റെസിഡന്‍സി പെര്‍മിറ്റ് (ഇഖാമ) ഉള്ള വിദേശികള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ.

      കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2020 മാര്‍ച്ച് 15 മുതല്‍ സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 2021 മെയ് 17ന് ഒരു വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെച്ചത് പിന്‍വലിച്ചെങ്കിലും ആ രാജ്യങ്ങളിലെ കൊറോണ വൈറസ് സാഹചര്യം കാരണം 20 രാജ്യങ്ങള്‍ക്ക് ഇത് ബാധകമായിരുന്നില്ല.

      2020 ഫെബ്രുവരി 3 മുതല്‍ പ്രാബല്യത്തില്‍ വന്ന കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ രാജ്യത്തിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു. ഇതില്‍ നിന്ന് സൗദി പൗരന്മാരെയും വിദേശ നയതന്ത്രജ്ഞരെയും ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തെയും ഒഴിവാക്കിയിരുന്നു.

      അര്‍ജന്റീന, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ലെബനന്‍, ഈജിപ്ത്, ജര്‍മ്മനി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ജപ്പാന്‍, അയര്‍ലന്‍ഡ്, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, സ്വീഡന്‍, സ്വിസ് കോണ്‍ഫെഡറേഷന്‍, ഫ്രാന്‍സ് എന്നിവയാണ് യാത്രാ വിലക്ക് നേരിട്ട രാജ്യങ്ങള്‍.
      Published by:Rajesh V
      First published:
      )}