നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ

  പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ

  11 രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാ വിലക്കാണ് സൗദി അറേബ്യ ഞായറാഴ്ച രാവിലെ മുതൽ നീക്കിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ജനിതകമാറ്റം വന്ന കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്കിൽ ഇളവ് വരുത്തി സൗദി അറേബ്യ. 11 രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാ വിലക്കാണ് സൗദി അറേബ്യ ഞായറാഴ്ച രാവിലെ മുതൽ നീക്കിയത്. കൊറോണ വൈറസ് രാജ്യത്ത് പടരാതിരിക്കാനാണ് ഈ വിലക്ക് ഏർപ്പെടുത്തിയത്. എന്നിരുന്നാലും, ഈ 11 രാജ്യങ്ങളിലെ പൗരന്മാർ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുമ്പോൾ ക്വറന്‍റീനിൽ കഴിയേണ്ടത് നിർബന്ധമാണ്. യുഎഇ, ജർമ്മനി, യുണൈറ്റഡ് സ്റ്റേറ്റ്സ്, അയർലൻഡ്, ഇറ്റലി, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ജപ്പാൻ എന്നിവയാണ് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നത്.

   സൗദി സർക്കാർ വാർത്താ ഏജൻസിയായ എസ് പി എയുടെ റിപ്പോർട്ട് അനുസരിച്ച് ഈ 11 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മെയ് 30 ഞായറാഴ്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.
   അതേസമയം ഇന്ത്യ, പാകിസ്ഥാൻ, അർജന്റീന, ബ്രസീൽ, തുർക്കി, ദക്ഷിണാഫ്രിക്ക, ലെബനൻ, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവയാണ് സൗദി അറേബ്യയുടെ യാത്രാ വിലക്ക് നീക്കിയിട്ടില്ലാത്ത 9 രാജ്യങ്ങൾ. ഈ വർഷം ഫെബ്രുവരിയിൽ സൗദി അറേബ്യ പല രാജ്യങ്ങളിൽ നിന്നും വരുന്ന വിമാനങ്ങൾക്ക് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു. സൗദി പൗരന്മാരെയും നയതന്ത്രജ്ഞരെയും ആരോഗ്യ പ്രവർത്തകരെയും മാത്രമാണ് ഈ നിരോധനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത്.

   കോവിഡ് രണ്ടാം തരംഗത്തോടെ ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട വ്യപാനം രൂക്ഷമായതോടെയാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് സൗദി അറേബ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, ഏറ്റവും പുതിയ കോവിഡ് പ്രതിദിന കണക്കുകൾ ഇന്ത്യയിൽ ആശ്വാസം നൽകുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂരിനുള്ളിൽ 1,65,553 കേസുകൾ റിപ്പോർട്ട് ചെയ്തു, ഇത് കഴിഞ്ഞ 46 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കേസുകളാണ്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,78,94,800 ആയി ഉയർന്നു.

   Also Read- മോദി സർക്കാരിന്റെ ഏഴാം വാർഷികം; കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സഹായം ;10 ലക്ഷം രൂപ;സൗജന്യ വിദ്യാഭ്യാസം;​ പ്രതിമാസ സ്റ്റൈപന്‍ഡ്

   കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ ബാധിച്ച് 3460 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ രീതിയിൽ രാജ്യത്ത് ഇതുവരെ 325,972 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇത് മാത്രമല്ല, ഇന്ന്, തുടർച്ചയായ നാലാം ദിവസവും കൊറോണയിൽ നിന്ന് മരിച്ചവരുടെ എണ്ണം നാലായിരത്തിൽ താഴെയായി കുറഞ്ഞത് ആശ്വാസകരമാണ്.

   ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ ആറാമത്തെ ദിവസവും പത്തിൽ താഴെ ആയത് ആശ്വാസകരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.02% ആയി കുറഞ്ഞു.

   കോവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭത്തില്‍ രാജ്യത്ത് മരണ നിരക്ക് കൂടുതലായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി കോവിഡ് മൂലമുള്ള മരണം വലിയതോതിൽ കുറയുന്നുണ്ട്. പോസിറ്റീവ് കേസുകള്‍ കുറയുന്നതിനൊപ്പം മരണനിരക്കിലും കുറയുന്നത് രോഗവ്യാപനം കുറയുന്നതിന്‍റെ സൂചനയാണെന്നും വിദഗ്ദ്ധർ പറയുന്നു. കൃത്യമായ ഇടപെടലും ലോക്ക് ഡൗണും മൂലം കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ സാധിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

   നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് പ്രതിസന്ധിയെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം എല്ലാ ശേഷിയും ഉപയോഗിച്ച് കോവിഡിനെതിരെ പോരാടുകയാണ്. ആരോഗ്യ പ്രവർത്തർ രാവും പകലും വിശ്രമമില്ലാതെ അധ്വാനിക്കുന്നു. ഓക്സിജൻ എക്സ്പ്രസ് ഓടിച്ച വനിത ലോക്കോ പൈലറ്റ്മാരെ അടക്കം പ്രധാനമന്ത്രി അഭിനന്ദിച്ചു. മുന്നണിപ്പോരാളികളുമായി പ്രധാനമന്ത്രി മൻ കീ ബാതിൽ ആശയ വിനിമയം നടത്തി. സംസ്ഥാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കോവിഡ് കാലത്തുണ്ടായ പ്രളയത്തെ നേരിടാനും രാജ്യത്തിന് സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. യാസ് ചുഴലിക്കാറ്റിൽ പ്രതിസന്ധി നേരിടുന്നവർക്ക് എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നൽകി.
   Published by:Anuraj GR
   First published:
   )}