റിയാദ്: സൗദി അറേബ്യയിൽ ഷോപ്പിംഗ് മാളിലെ ട്രോളിയിൽ തുപ്പിയ വിദേശിക്ക് വധശിക്ഷ വരെ ലഭിക്കാമെന്ന് ജനറൽ പ്രോസിക്യൂഷൻ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളാണ് ട്രോളിയിൽ തുപ്പിയത്. ബൽജുർശിയിലെ ഒരു ഷോപ്പിംഗ് മാളിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിദേശിയെ അന്നുതന്നെ സുരക്ഷാ വിഭാഗം പിടികൂടിയിരുന്നു. പ്രതിയെ വീഡിയോ കോൺഫറൻസ് വഴി ചോദ്യം ചെയ്തു. വിദേശിക്ക് പറയാനുള്ളത് ജനറൽ പ്രോസിക്യൂഷൻ കേട്ടു. തുപ്പിയത് കാരണം മറ്റുള്ളവരിലേക്ക് കൊറോണ ബാധിക്കുന്നത് തടയാൻ ശക്തമായ മുൻകരുതൽ സ്വീകരിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
You may also like:അന്താരാഷ്ട്ര വിമാന സർവീസുകൾക്കുളള വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി [NEWS]പൊലീസുകാർ അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി [NEWS]കോവിഡ് 19 ഇടുക്കിയിലെ കോൺഗ്രസ് നേതാവിനും; സമ്പർക്കം പുലർത്തിയവരിൽ പ്രമുഖ നേതാക്കൾ [NEWS]
പ്രതി ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഷോപ്പിംഗ് മാളിൽ വരുന്നവർക്ക് മനഃപൂർവം കൊറോണ വൈറസ് പടർത്തിയെന്നും ഇതു മതപരമായും നിയമപരമായും കൊടുംകുറ്റമാണെന്നും ജനറൽ പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വധശിക്ഷവരെ ലഭിക്കാൻ കാരണമാവുന്ന ഗുരുതരകുറ്റമാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona virus outbreak, Corona virus spread, COVID19, Saudi arabia