നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • മക്ക ഗ്രാൻഡ് മോസ്ക്കിലേക്കു കാറിടിച്ചുകയറ്റാൻ ശ്രമം; കാറോടിച്ചയാൾക്ക് മാനസികവിഭ്രാന്തിയെന്ന് പൊലീസ്

  മക്ക ഗ്രാൻഡ് മോസ്ക്കിലേക്കു കാറിടിച്ചുകയറ്റാൻ ശ്രമം; കാറോടിച്ചയാൾക്ക് മാനസികവിഭ്രാന്തിയെന്ന് പൊലീസ്

  വെള്ളിയാഴ്ച വൈകിട്ട് പള്ളിയുടെ തെക്കേ കവാടങ്ങളിലൊന്നിലേക്കാണ് കാറിടിച്ചുകയറ്റിയത്

  News18 Malayalam

  News18 Malayalam

  • Share this:
   ഇസ്ലാം വിശ്വാസികളുടെ ഏറ്റവും സുപ്രധാന പുണ്യസ്ഥലമായ മക്കയിലെ ഗ്രാൻഡ് മോസ്കിന്റെ പുറം മതിലിലേക്കു കാറിടിച്ചുകയറ്റാൻ ശ്രമം. സൗദി സ്വദേശിയാണ് ഗ്രാൻഡ് മോസ്ക്കിന്‍റെ മതിലിലേക്ക് അതിവേഗത്തിൽ കാറിടിച്ചുകയറ്റിയതെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് പള്ളിയുടെ തെക്കേ കവാടങ്ങളിലൊന്നിലേക്കാണ് കാറിടിച്ചുകയറ്റിയത്. ഇവിടേക്കു വരുന്നതിനുമുമ്പുള്ള രണ്ടു ബാരിക്കേഡുകളും തകർത്തിരുന്നതായി പൊലീസ് പറയുന്നു.

   മക്ക അധികൃതർ ഇയാളുടെ പേര് പറഞ്ഞില്ലെങ്കിലും കാറോടിച്ചയാൾ അസാധാരണമായ മാനസിക അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നു. സാധ്യമായ കുറ്റങ്ങൾ നേരിടാൻ ഇയാളെ പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി.

   നേരത്തെ ഏഴുമാസത്തോളം നീണ്ട അടച്ചിടലിനുശേഷം ഒക്ടോബറിലാണ് സൗദി അറേബ്യ ആദ്യമായി പ്രാർത്ഥനയ്ക്കായി ഗ്രാൻഡ് മോസ്ക് തുറന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ രാജ്യത്തിനകത്ത് നിന്ന് 15,000 തീർഥാടകരെ അനുവദിച്ചുകൊണ്ട് ഉംറ ചടങ്ങുകൾ മക്കയിൽ പുനരാരംഭിച്ചിട്ടുണ്ട്.

   കൊറോണ വൈറസ് പകർച്ചവ്യാധി മൂലം ഏത് സമയത്തും നിർവ്വഹിക്കാവുന്ന മുസ്ലീം തീർത്ഥാടനമായ ഉംറ മാർച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഞായറാഴ്ച മുതൽ ഉംമ്ര തീർഥാടകരുടെ പരിധി 20,000 ആയി ഉയർത്താൻ തീരുമാനിച്ചിരുന്നു, വിദേശത്ത് നിന്നുള്ള തീർത്ഥാടകരെ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

   ചരിത്രത്തിലെ തന്നെ ഏറ്റവും പരിമിതമായ രീതിയിലാണ് ഇത്തവണ ജൂലൈയിൽ ഹജ്ജ് കർമ്മങ്ങൾ മക്കയിൽ നടത്തിയത്. രാജ്യത്തിനകത്തുനിന്നുള്ള പതിനായിരത്തോളം തീർഥാടകർക്കു മാത്രമമാണ് ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.
   Published by:Anuraj GR
   First published: