കൊറോണ: ശുചീകരണത്തിന് ശേഷം മക്ക, മദീന ഹറമുകൾ തുറന്നു

അൽ-എഖ്ബാരിയ ചാനലാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

News18 Malayalam | news18-malayalam
Updated: March 6, 2020, 7:03 PM IST
കൊറോണ: ശുചീകരണത്തിന് ശേഷം മക്ക, മദീന ഹറമുകൾ തുറന്നു
Umrah
  • Share this:
റിയാദ്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ശുചീകരണത്തിനായി അടച്ച മക്കയിലെ അൽ ഹറാം പള്ളിയും മദീനയിലെ അൽ മസ്ജിദ് അൽ നബാവിയും വീണ്ടും തുറന്നു. അൽ-എഖ്ബാരിയ ചാനലാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

നേരത്തേ, വൈറസ് വ്യാപനം തടയാനായി തദ്ദേശീയരുടെ ഉംറ തീർത്ഥാടനവും നിർത്തിവെച്ചിരുന്നു. ഒരാഴ്ച മുൻപ് കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട 25 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കും വിലക്കേർപ്പെടുത്തിയിരുന്നു.

BEST PERFORMING STORIES:Coronavirus Outbreak: ആളുകൾ കൂട്ടംകൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് IMA [NEWS]Coronavirus Outbreak LIVE Updates:ആഗോള തലത്തിൽ എണ്ണവിലയിൽ ഇടിവ്; ഇറാനിൽ മരണ സംഖ്യ 124 ആയി [NEWS]കൊറോണ: അമൃതാനന്ദമയി മഠത്തിലെ സന്ദർശകർക്ക് താൽക്കാലിക വിലക്ക്; മഠം ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിൽ [NEWS]
എല്ലാവർഷവും ദശലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലേക്കും മദീനയിലേക്കും എത്താറുള്ളത്.‌

കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തിയ ജിസിസി രാജ്യങ്ങളിലെ തീർത്ഥാടകർ 14 ദിവസം കാത്തിരിക്കാനും നിർദേശമുണ്ടായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സൗദി അറേബ്യയിൽ വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇറാനിൽ നിന്ന് ബഹ്റൈൻ വഴി രാജ്യത്തെത്തിയ സൗദി പൗരനാണ് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്
First published: March 6, 2020, 7:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading