നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • പാകിസ്ഥാനി ഡോക്ടർമാരെ വേണ്ടെന്ന് സൗദി; മറ്റ് അറബ് രാജ്യങ്ങളിലും വിലക്ക് വന്നേക്കും

  പാകിസ്ഥാനി ഡോക്ടർമാരെ വേണ്ടെന്ന് സൗദി; മറ്റ് അറബ് രാജ്യങ്ങളിലും വിലക്ക് വന്നേക്കും

  പാകിസ്ഥാനിൽ നിന്ന് പഠിച്ച് എംഎസ്, എംഡി ബിരുദമെടുത്ത നൂറുകണക്കിന് ഡോക്ടർമാർക്ക് തൊഴിൽ നഷ്ടമാകും

  News18 Malayalam

  News18 Malayalam

  • News18
  • Last Updated :
  • Share this:
   റിയാദ്: പാകിസ്ഥാനിൽ നിന്ന് എംഎസ്, എംഡി ബിരുദമെടുത്ത ഡോക്ടർമാർക്ക് ഇനി സൗദി അറേബ്യയിൽ ചികിത്സിക്കാനാകില്ല. സൗദിക്ക് പിന്നാലെ മറ്റ് അറബ് രാജ്യങ്ങളും ഡോക്ടർമാർക്ക് വിലക്ക് നടപ്പാക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കം ഉയർന്നയോഗ്യതയുള്ള നൂറുകണക്കിന് പാക് ഡോക്ടർമാരുടെ തൊഴിൽ നഷ്ടമാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം സൗദിയിലുള്ള ഒട്ടേറെ ഡോക്ടർമാരെ ജോലിയിൽ നിന്ന് നീക്കിയെന്നാണ് വിവരം.

   സൗദിക്ക് പിന്നാലെ ഖത്തറും യുഎഇയും ബഹ്റെയിനും ഇത് നടപ്പാക്കാൻ തയാറെടുക്കുകയാണ്. പാകിസ്ഥാനിലെ എംഎസ്, എംഡി പഠനക്രമത്തിലെ പരിശീലന പരിപാടികളിൽ വീഴ്ചയുണ്ടെന്നും നിഷ്കർക്കുന്ന പഠന- പരിശീലന പാഠ്യക്രമം പിന്തുടരുന്നില്ലെന്നുമാണ് സൗദി ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്.

   പാകിസ്ഥാനി ബിരുദത്തിന് അംഗീകാരം നഷ്ടമായതിനാൽ യോഗ്യതാ അപേക്ഷകൾ തള്ളിക്കൊണ്ടുള്ള പുറത്താക്കൽ നോട്ടീസ് സൗദി കമ്മീഷൻ ഡോക്ടർമാർക്ക് അയച്ചുകഴിഞ്ഞു. വർഷങ്ങളായി സൗദിയിലും മറ്റ് അറബ് രാജ്യങ്ങളിലും പണിയെടുക്കുന്ന പാക് ഡോക്ടർമാർ കടുത്ത ആശങ്കയിലാണെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

   First published:
   )}