അരാംകോയിലെ ഡ്രോൺ ആക്രമണത്തിനു പിന്നിൽ ഇറാൻ; സൗദി അറേബ്യ
വടക്ക് നിന്നാണ് ആക്രമണമുണ്ടായതെന്നും ഇത് സ്പോൺസർ ചെയ്തത് ഇറാൻ ആണെന്നതിൽ തർക്കമില്ലെന്നും പ്രതിരോധ വക്തമാവ് തുർകി അൽ-മാലിക്കി പറഞ്ഞു
news18-malayalam
Updated: September 18, 2019, 9:33 PM IST
വടക്ക് നിന്നാണ് ആക്രമണമുണ്ടായതെന്നും ഇത് സ്പോൺസർ ചെയ്തത് ഇറാൻ ആണെന്നതിൽ തർക്കമില്ലെന്നും പ്രതിരോധ വക്തമാവ് തുർകി അൽ-മാലിക്കി പറഞ്ഞു
- News18 Malayalam
- Last Updated: September 18, 2019, 9:33 PM IST
റിയാദ്: അരാംകോ എണ്ണ ഉൽപാദനശാലയ്ക്കു നേരെ നടന്നത് ഇറാൻ സ്പോൺസർ ചെയ്ത ആക്രമണമെന്ന് സൗദി അറേബ്യ. അതേസമയം എവിടെ നിന്നാണ് ഡ്രോൺ വിക്ഷേപിച്ചതെന്നതു സംബന്ധിച്ചുള്ള അന്വേഷണം തുടരുകയാണെന്നും സൗദി അറേബ്യ വ്യക്തമാക്കി.
വടക്ക് നിന്നാണ് ആക്രമണമുണ്ടായതെന്നും ഇത് സ്പോൺസർ ചെയ്തത് ഇറാൻ ആണെന്നതിൽ തർക്കമില്ലെന്നും പ്രതിരോധ വക്തമാവ് തുർകി അൽ-മാലിക്കി പറഞ്ഞു. എവിടെ നിന്നാണ് ആക്രണം നടത്തിയതെന്നതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണമുണ്ടായ സ്ഥലത്തു നിന്നും ലഭിച്ച ഡ്രോണിന്റെയും ക്രൂയിസ് മിസൈലിന്റെയും അവശിഷ്ടങ്ങളും സൗദി അധികൃതർ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു.
ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്പ് കഴിഞ്ഞ ദിവസം പ്രതകരിച്ചിരുന്നു. യു.എസ് സൈന്യം തിരിച്ചടിക്ക് തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ഈ വിഷയത്തില്‍ സൗദി അറേബ്യയുടെ നിലപാടറിയാന്‍ കാത്തിരിക്കയാണെന്നും ട്രംപ് പറഞ്ഞു.
Also Read സൗദിയിലെ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ഡ്രോൺ ആക്രമണം; പിന്നാലെ ഓയിൽ വിലയിൽ വർദ്ധന
വടക്ക് നിന്നാണ് ആക്രമണമുണ്ടായതെന്നും ഇത് സ്പോൺസർ ചെയ്തത് ഇറാൻ ആണെന്നതിൽ തർക്കമില്ലെന്നും പ്രതിരോധ വക്തമാവ് തുർകി അൽ-മാലിക്കി പറഞ്ഞു. എവിടെ നിന്നാണ് ആക്രണം നടത്തിയതെന്നതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.