• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സൗദി എണ്ണ പൈപ്പ് ലൈനുകൾ അടച്ചു; തീരുമാനം യെമൻ വിമതരുടെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ

കഴിഞ്ഞ ദിവസം യുഎഇ തീരത്തുവെച്ച് യെമനീസ് വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെതുടർന്നാണ് എണ്ണ പൈപ്പ് ലൈനുകൾ അടയ്ക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചത്

news18
Updated: May 15, 2019, 4:33 PM IST
സൗദി എണ്ണ പൈപ്പ് ലൈനുകൾ അടച്ചു; തീരുമാനം യെമൻ വിമതരുടെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ
Saudi-Arabia-Crown-Prince
news18
Updated: May 15, 2019, 4:33 PM IST
റിയാദ്: സൗദി അറേബ്യയിൽനിന്നുള്ള പ്രധാന എണ്ണ പൈപ്പ് ലൈനുകൾ അടച്ചു. സൗദി ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് അറിയിച്ചതാണിക്കാര്യം. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇപ്പോൾ നടന്നത് ഭീകരപ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. പൈപ്പ് ലൈൻ അടച്ചതിനെത്തുടർന്ന് ഗൾഫ് മേഖലയിൽ എണ്ണ പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ ദിവസം യുഎഇ തീരത്തുവെച്ച് യെമനീസ് വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെതുടർന്നാണ് എണ്ണ പൈപ്പ് ലൈനുകൾ അടയ്ക്കാൻ സൗദി ഭരണകൂടം തീരുമാനിച്ചത്. അതേസമയം ആക്രമണത്തിന് ഒത്താശ ചെയ്തത് ഇറാനാണെന്ന ആരോപണം സൗദി ഉന്നയിക്കുന്നുണ്ട്. ഇറാനുമായി യുദ്ധത്തിൽ ഏർപ്പെടാൻ താൽപര്യമില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റഷ്യയിൽ പറഞ്ഞു.

മയക്കുമരുന്ന് വേട്ടയിലും റെക്കോഡിട്ട് UAE: പിടിച്ചെടുത്തത് 280 മില്യണ്‍ ദിർഹത്തിന്‍റെ ലഹരി വസ്തുക്കൾ

2015ൽ നടന്ന യെമൻ ആഭ്യന്തരകലാപത്തിൽ സൗദി അറേബ്യയും യുഎഇയും ഇടപെട്ടിരുന്നു. യെമനീസ് വിമതരായ ഹൂതികൾക്കെതിരെയായിരുന്നു ഇരുവരും നിലപാടെടുത്തത്. അതിനുള്ള പ്രത്യാക്രമണമായാണ് ഇപ്പോഴത്തെ സംഭവത്തെ നോക്കിക്കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. എണ്ണ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെകിലെ പ്രധാനപ്പെട്ട അംഗവുമാണ് സൗദി.

യുഎഇയുടെ കിഴക്കൻ തീരത്ത് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. ടാങ്കറുകൾക്ക് കനത്ത നഷ്ടമുണ്ടായതായി സൗദി ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. ആളപായമോ ഇന്ധനചോർച്ചയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഫുജൈറയുടെ കിഴക്ക് ഭാഗത്ത് ഒമാൻ ഉൾക്കടലിൽ യുഎഇയുടെ അധീനതയിലുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്. ഈ ഭാഗത്ത് ചരക്കുനീക്കം അട്ടിമറിക്കാൻ ഇറാൻ ശ്രമിക്കുമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
First published: May 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...