പ്രവാസികളുടെ സ്പോൺസർഷിപ്പ് മാറ്റം ലളിതമാക്കും; സൗദിയിൽ നടപടിക്രമങ്ങൾ തുടങ്ങി
റീ-എൻട്രി വിസയിൽ സ്വദേശത്തുപോയി തിരിച്ചുവരാത്ത പ്രവാസി തൊഴിലാളികൾക്ക് പുതിയ വിസയിൽ സൗദിയിലേക്ക് തിരിച്ചുവരാൻ അനുമതി നൽകുന്നതും പരിഗണിക്കുന്നുണ്ട്.

saudi
- News18 Malayalam
- Last Updated: February 25, 2020, 4:55 PM IST
റിയാദ്: പ്രവാസി തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം ലളിതമാക്കാൻ സൗദി ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് തൊഴിൽ മന്ത്രാലയം മുൻകൈയെടുത്ത് ചർച്ചകൾ തുടങ്ങി. തൊഴിൽ മാറുന്നത് സംബന്ധിച്ച് വിദേശ തൊഴിലാളികൾക്ക് പരിപൂർണ സ്വാതന്ത്യം നൽകാനാണ് സൗദി തയ്യാറെടുക്കുന്നത്. സ്വകാര്യകമ്പനി പ്രതിനിധികളുമായാണ് തൊഴിൽ മന്ത്രാലയം ചർച്ച നടത്തിയത്. പ്രവാസി തൊഴിലാളികളുടെ തൊഴിൽ മാറ്റം, റീ എൻട്രി, ഫൈനൽ എക്സിറ്റ് എന്നിവ കൂടുതൽ ലളിതമാക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
പ്രത്യേക വൈദഗ്ദ്ധ്യം വേണ്ട തൊഴിൽരംഗത്തേക്ക് മികച്ചവരെ എത്തിക്കുന്നതിനും അതുവഴി തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുകയുമാണ് അധികൃതർ ലക്ഷ്യമിടുന്നത്. സ്പോൺഷർഷിപ്പ് വ്യവസ്ഥകൾ ലളിതമാക്കുന്നതിലൂടെ സൗദിയിലെത്തി ഒരു വർഷം പൂർത്തിയാക്കുമ്പോൾ തൊഴിൽ മാറ്റം അനുവദിക്കുക, നിശ്ചിത കാലം കഴിയണമെന്ന വ്യവസ്ഥയില്ലാതെ തൊഴിൽമാറ്റം അനുവദിക്കുക എന്നീ കാര്യങ്ങളാണ് പരിഗണിക്കുന്നത്. സ്റ്റീലും ഇരുമ്പും ഉപയോഗിക്കാതെ അബുദബിയിലെ ആദ്യ ഹൈന്ദവക്ഷേത്രം; ശിലാസ്ഥാപനകർമ്മം നടന്നു
ഏത് തൊഴിൽ മേഖലയിലും റീ-എൻട്രി അനുവദിക്കുക, നിശ്ചിത പ്രൊഫഷനുകളിൽപ്പെട്ടവർക്കു റീ-എൻട്രി സ്വാതന്ത്ര്യം പരിമിതപ്പെടുത്തുക എന്നിവയും ചർച്ചയിൽ ഉയർന്നുവന്നിട്ടുണ്ട്. റീ-എൻട്രി വിസയിൽ സ്വദേശത്തുപോയി തിരിച്ചുവരാത്ത പ്രവാസി തൊഴിലാളികൾക്ക് പുതിയ വിസയിൽ സൗദിയിലേക്ക് തിരിച്ചുവരുന്നതും പരിഗണിക്കുന്നുണ്ട്. വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വതന്ത്ര്യം നൽകി, ഈ മേഖലയിൽ സൌദിയ്ക്കുള്ള സൽപ്പേര് മെച്ചപ്പെടുത്തുകയാണ് തൊഴിൽ മന്ത്രാലയം ലക്ഷ്യമിടുന്നത്.
പ്രത്യേക വൈദഗ്ദ്ധ്യം വേണ്ട തൊഴിൽരംഗത്തേക്ക് മികച്ചവരെ എത്തിക്കുന്നതിനും അതുവഴി തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുകയുമാണ് അധികൃതർ ലക്ഷ്യമിടുന്നത്. സ്പോൺഷർഷിപ്പ് വ്യവസ്ഥകൾ ലളിതമാക്കുന്നതിലൂടെ സൗദിയിലെത്തി ഒരു വർഷം പൂർത്തിയാക്കുമ്പോൾ തൊഴിൽ മാറ്റം അനുവദിക്കുക, നിശ്ചിത കാലം കഴിയണമെന്ന വ്യവസ്ഥയില്ലാതെ തൊഴിൽമാറ്റം അനുവദിക്കുക എന്നീ കാര്യങ്ങളാണ് പരിഗണിക്കുന്നത്.