HOME » NEWS » Gulf » SAUDI CROWN PRINCE HAS GIVEN PERMISSION TO ASSASSINATE JOURNALIST JAMAL KHASHOGGI REVEALS US REPORT GH AR

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊല്ലാൻ സൗദി കിരീടാവകാശി അനുമതി നൽകിയിരുന്നെന്ന് യുഎസ് റിപ്പോർട്ട്

സൗദി കിരീടാവകാശിയുടെ നയങ്ങളെ വിമർശിച്ച ഖഷോഗി തുർക്കി നഗരത്തിലെ സൗദി അറേബ്യൻ കോൺസുലേറ്റിൽ വച്ച് 2018 ഒക്ടോബർ 2നാണ് കൊല്ലപ്പെട്ടത്.

News18 Malayalam | news18-malayalam
Updated: February 27, 2021, 1:22 PM IST
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊല്ലാൻ സൗദി കിരീടാവകാശി അനുമതി നൽകിയിരുന്നെന്ന് യുഎസ് റിപ്പോർട്ട്
Bin Salman
  • Share this:
ഇസ്താംബൂളിൽ മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയെ പിടികൂടാനോ കൊല്ലാനോ ഉള്ള ഓപ്പറേഷന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അംഗീകാരം നൽകിയിരുന്നതായി യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്. അമ്പത്തിയൊമ്പത് വയസുകാരനായ ഖഷോഗി സൗദി സ്വദേശിയാണെങ്കിലും യുഎസിലാണ് താമസിച്ചിരുന്നത്. വാഷിംഗ്ടൺ പോസ്റ്റിന് വേണ്ടി എഴുതുന്ന ഒരു വിമത സൗദി പത്രപ്രവർത്തകനായിരുന്നു ഇദ്ദേഹം. സൗദി കിരീടാവകാശിയുടെ നയങ്ങളെ വിമർശിച്ച ഇയാൾ
തുർക്കി നഗരത്തിലെ സൗദി അറേബ്യൻ കോൺസുലേറ്റിൽ വച്ച് 2018 ഒക്ടോബർ 2നാണ് കൊല്ലപ്പെട്ടത്.

ഖാഷോഗി കൊലപാതകം നടന്ന സമയത്ത്, മുഹമ്മദ് ബിൻ സൽമാൻ വളരെ കർക്കശക്കാരനും നിയുക്ത ജോലികൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടാൽ ജീവനക്കാരെ പിരിച്ചുവിടുകയോ അറസ്റ്റ് ചെയ്യുകയോ
ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് വിവരം. ഇതനുസരിച്ച് സഹായികൾ കിരീടാവകാശിയുടെ ഉത്തരവുകളെ ചോദ്യം ചെയ്യാനോ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുക്കാനോ സാധ്യതയില്ല. ഫെബ്രുവരി 11 ലെ റിപ്പോർട്ടിലാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

സൗദി മാധ്യമപ്രവർത്തകൻ ഖഷോഗിയെ പിടികൂടാനോ കൊല്ലാനോ ഉള്ള ഓപ്പറേഷന് സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അനുമതി നൽകിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. സൗദിയിലെ തീരുമാനമെടുക്കുന്നതിനുള്ള കിരീടാവകാശിയുടെ നിയന്ത്രണം, ഒരു പ്രധാന ഉപദേഷ്ടാവിന്റെയും മുഹമ്മദ് ബിൻ സൽമാന്റെയും നേരിട്ടുള്ള ഇടപെടൽ, വിദേശത്ത് വിമതരെ നിശബ്ദരാക്കാൻ അക്രമാസക്തമായ നടപടികൾ ഉപയോഗിക്കുന്നതിനുള്ള പിന്തുണ എന്നിവ
അടിസ്ഥാനമാക്കിയുള്ളതാണ് അമേരിക്കയുടെ റിപ്പോർട്ട്.

2017 മുതൽ കിരീടാവകാശിക്ക് രാജ്യത്തിന്റെ സുരക്ഷയുടെയും രഹസ്യാന്വേഷണ സംഘടനകളുടെയും പൂർണ നിയന്ത്രണം ഉണ്ട്.

Also Read- ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടെന്നു സമ്മതിച്ച് സൗദി അറേബ്യ

അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ അംഗീകാരമില്ലാതെ സൗദി ഉദ്യോഗസ്ഥർ ഇത്തരത്തിലൊരു പ്രവർത്തനം നടത്തില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം സർക്കാരിന്റെ പ്രതികാരം, ശിക്ഷ എന്നിവ ഭയപ്പെടാതെ വ്യക്തികൾക്ക് അവരുടെ മനുഷ്യാവകാശങ്ങളും
മൗലിക സ്വാതന്ത്ര്യവും വിനിയോഗിക്കാൻ കഴിയണമെന്നും തന്റെ വിശ്വാസങ്ങളിൽ അടിയുറച്ച് നിന്നതിനാലാണ് ഖഷോഗിയ്ക്ക് തന്റെ ജീവൻ നഷ്ടമായതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.

കൊലപാതകത്തിന്റെ രണ്ടാം വാർഷികത്തിൽ കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പ്രസിഡന്റ് ജോ ബൈഡൻ ഖഷോഗിയുടെ മരണം വെറുതെയാകില്ലെന്നും കൂടുതൽ നീതിപൂർവവും സ്വതന്ത്രവുമായ ഒരു ലോകത്തിനായി പോരാടുന്നതിന് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്
കടപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.

2018 ഒക്ടോബർ 2 ന് ഇസ്താംബൂളിലെത്തിയ 15 അംഗ സൗദി സ്വദേശികൾ ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവർ സൗദി സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് മീഡിയ അഫയേഴ്സിനായി പ്രവർത്തിച്ചവരോ ബന്ധമുള്ളവരോ ആണെന്നും ഒഡിഎൻഐ റിപ്പോർട്ടിൽ പറയുന്നു. മുഹമ്മദ് ബിൻ സൽമാൻ ഖഷോഗിയെ രാജ്യത്തിന് ഭീഷണിയായാണ് കണ്ടിരുന്നതെന്നും അദ്ദേഹത്തെ നിശബ്ദനാക്കാൻ അക്രമാസക്തമായ നടപടികൾ എടുക്കാൻ തയ്യാറായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Published by: Anuraj GR
First published: February 27, 2021, 1:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories