റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരൻ കോവിഡ് വാക്സിന് സ്വീകരിച്ചു. രാജ്യത്തെ കോവിഡ് വാക്സിനേഷന് യജ്ഞത്തിന് തുടക്കം കുറച്ചുകൊണ്ടാണ് കിരീടാവാശി ആദ്യ ഡോസ് സ്വീകരിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Also Read-
ഇരുപത്തിനാല് മണിക്കൂറിനിടെ ഒറ്റ കോവിഡ് കേസ് പോലുമില്ലാതെ മുംബൈ ധാരാവിരാജ്യത്തെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും വാക്സിന് എത്തിക്കാന്‍ കിരീടാവകാശി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പ്രതികരിച്ചു. അതേസമയം,
സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണനിരക്ക് വളരെ കുറഞ്ഞു. ഒമ്പത് പേരാണ് ഇന്നലെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. 207 പേർ കൂടി സുഖം പ്രാപിച്ചപ്പോള്‍ രാജ്യത്തുടനീളം 178 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത
കോവിഡ് കേസുകളുടെ ആകെ എണ്ണം 3,61,903ഉം രോഗമുക്തരുടെ എണ്ണം 3,52,815 ഉം ആയി. മരണസംഖ്യ 6168 ആയി ഉയർന്നു.
Also Read-
ജനിതകമാറ്റമുണ്ടായ കൊറോണ വൈറസിന് 56% അധികവ്യാപനശേഷി; ലണ്ടനിൽ മരണസംഖ്യ കൂടാമെന്ന് പഠനംഫൈസർ-ബയോൻടെക് വാക്സിനായി അഞ്ചുലക്ഷം പേർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ വൈറസ് ബാധ തടയുന്നതിനുള്ള നടപടിയുടെ ഭാഗമായി
സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും ഒരാഴ്ചത്തേക്ക് നിർത്തിവച്ചിട്ടുണ്ട്. യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ തുർക്കിയും ഇസ്രായേലും താൽക്കാലികമായി നിർത്തിവച്ചു, അവിടെ കോവിഡ് -19ന്റെ പുതിയ വകഭേദവും കണ്ടെത്തി.
Also Read-
കോവിഡ് വാക്സിൻ ഹലാൽ; മുസ്ലിങ്ങൾക്ക് ഉപയോഗിക്കാമെന്ന് UAE ഫത്വാ കൗൺസിൽവകഭേദം വന്ന പുതിയ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി നിരവധി രാജ്യങ്ങൾ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജർമ്മനി, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി, ബെൽജിയം, നെതർലാൻഡ്സ് എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ യുകെയിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്. കാനഡ, അർജന്റീന, ചിലി, കൊളംബിയ എന്നീ രാജ്യങ്ങളും യാത്രവിലക്ക് ഏർപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.