സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം ഇന്ത്യയിലേക്ക്

മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ചൊവ്വാഴ്ച റിയാദിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടു

news18
Updated: February 12, 2019, 7:47 PM IST
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം ഇന്ത്യയിലേക്ക്
News18
  • News18
  • Last Updated: February 12, 2019, 7:47 PM IST IST
  • Share this:
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം ഇന്ത്യയിലെത്തും. ഫെബ്രുവരി 19, 20 തീയതികളിലാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സൗദി കിരീടാവകാശി ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യ സന്ദർശനത്തിനിടെ ചില സുപ്രധാന കരാറുകളിൽ അദ്ദേഹം ഒപ്പുവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദർശിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ ചരിത്രമായി അത് മാറും.

മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ചൊവ്വാഴ്ച റിയാദിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. 19ന് ന്യൂഡൽഹിയിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വിവിധ നയതന്ത്ര വിഷയങ്ങൾ ചർച്ചയാകും. പ്രതിരോധം, രാജ്യസുരക്ഷ, അടിസ്ഥാന സൌകര്യ വികസനം, ഊർജ സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ കൂടുതൽ മുന്നേറാൻ ഉതകുന്ന ചർച്ചകളുണ്ടാകുമെന്ന് ഇന്ത്യൻ എംബസി പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു.

മര്‍ദവ്യത്യാസത്തെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കില്‍ രക്തസ്രാവം; മസ്‌കറ്റ്- കോഴിക്കോട് വിമാനം തിരിച്ചിറക്കി

സൌദി മന്ത്രിസഭയിലെ പ്രമുഖരും ഉന്നതോദ്യോഗസ്ഥരും അവിടുത്തെ ചില വ്യവസായികളും ഉൾപ്പെട്ട ഉന്നതതല സംഘം മുഹമ്മദ് ബിൻ സൽമാനെ അനുഗമിക്കുമെന്നാണ് വിവരം. 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൌദി സന്ദർശിച്ചതിന്‍റെ തുടർച്ചയായാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍