• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സംസം വെള്ളം കൊണ്ടുവരുന്ന ഇന്ത്യൻ തീർഥാടകർ ശ്രദ്ധിക്കേണ്ടതെന്ത്? സൗദി ഹജ്ജ് മന്ത്രാലയം പറയുന്നു

കഴിഞ്ഞ വർഷം തീർഥാടകർ വിവിധ വലുപ്പത്തിലുള്ള ലഗേജ് ബാഗുകളിൽ സംസം വെള്ളം കൊണ്ടുപോകാൻ ശ്രമിച്ചത് വിവാദമായിരുന്നു

news18
Updated: July 9, 2019, 11:04 AM IST
സംസം വെള്ളം കൊണ്ടുവരുന്ന ഇന്ത്യൻ തീർഥാടകർ ശ്രദ്ധിക്കേണ്ടതെന്ത്? സൗദി ഹജ്ജ് മന്ത്രാലയം പറയുന്നു
zam zam well
  • News18
  • Last Updated: July 9, 2019, 11:04 AM IST IST
  • Share this:
റിയാദ്: സൗദി അറേബ്യയിലെ അംഗീകൃത സംസം വെള്ളം മാത്രമെ കൊണ്ടുവരാൻ പാടുള്ളുവെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം ഇന്ത്യൻ തീർഥാടകർക്ക് നിർദേശം നൽകി. മക്ക മസ്ജിദിലെ സംസം കിണറ്റിൽ നിന്നുള്ള വെള്ളമാണ് അംഗീകാരമുള്ളത്.

സംസം വെള്ളം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സൗദി അറേബ്യൻ വിമാനത്താവളങ്ങളിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഹജ്ജ് കമ്മിറ്റിക്ക് ഹജ്ജ് മന്ത്രാലയം നിർദേശം നൽകിയത്. സർക്കാർ നൽകുന്ന സംസം ക്യാനുകൾ മാത്രമെ തീർഥാടകർ നാട്ടിലേക്ക് കൊണ്ടുപോകാൻ പാടുള്ളു. ഈ ക്യാനുകൾ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒരു കാർഡ്ബോർഡ് ബോക്സിൽ സർക്കാർ കമ്പനിയുടെ ലോഗോ ഉപയോഗിച്ച് പായ്ക്ക് ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. ഇതിനായി ടൂർ ഓപ്പറേറ്റർമാരോട് അഞ്ച് ലിറ്റർ ക്യാനുകൾ മടക്ക വിമാനങ്ങൾ വഴി അയയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം തീർഥാടകർ ബാഗുകളിൽ വിവിധ വലുപ്പത്തിലുള്ള ലഗേജ് ബാഗുകളിൽ സംസം വെള്ളം കൊണ്ടുപോകാൻ ശ്രമിച്ചത് വിവാദമായിരുന്നു. അനുവദനീയമല്ലാത്ത സംസാം ക്യാനുകളും തീർഥാടകർ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നിരുന്നു. ചെറിയ വിമാനങ്ങളിൽ സംസം കാനുകൾ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. എന്നാൽ വലിയ വിമാനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല.

തീർഥാടകർക്ക് അവരുടെ ബാഗുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനും വിതരണം ചെയ്യുന്നതിനും ഹജ്ജ് കമ്മിറ്റി തീർഥാടകർക്ക് ബാഗേജ് ടാഗുകൾ നൽകുന്നുണ്ട്. ഇതിനായി ജിദ്ദയിലെ കോൺസൽ ജനറൽ ഓഫ് ഇന്ത്യ ഒരു മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. ഈ വർഷം മുതൽ, ഹജ്ജ് സേവനത്തെക്കുറിച്ചുള്ള ഫീഡ്‌ബാക്ക് തീർഥാടകർക്ക് നൽകാൻ ഈ ആപ്പിലൂടെ സാധിക്കും.
First published: July 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...