സൗദിയിൽ സൽമാൻ രാജാവിന്റെ മുഖ്യ അംഗരക്ഷകൻ വെടിയേറ്റു മരിച്ചു
പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രതി മന്‍ദൂബും കൊല്ലപ്പെട്ടതായി ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
news18-malayalam
Updated: September 29, 2019, 5:52 PM IST
പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രതി മന്‍ദൂബും കൊല്ലപ്പെട്ടതായി ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
- News18 Malayalam
- Last Updated: September 29, 2019, 5:52 PM IST
ജിദ്ദ: സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ പ്രധാന അംഗരക്ഷകന് വെടിയേറ്റ് മരിച്ചു. മേജര്‍ ജനറല്‍ അബ്ദുല്‍ അസീല്‍ അല്‍ ഫഗ്ഹാമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
സുഹൃത്താണ് അബ്ദുല്‍ അസീലിനെ വെടിവച്ചതെന്ന് മക്ക പൊലീസ് അറിയിച്ചു. സുഹൃത്ത് അല്‍ സ്തബ്തിയുടെ വീട്ടില്‍ ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ മൂന്നാമതെത്തിയ സുഹൃത്ത് മന്ദൂബ് മിന് മിശ്അല്‍ വെടിയുതിർക്കുകയായിരുന്നു. സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. വെടിവയ്പ്പിൽ വീട്ടുജോലിക്കാരനായ ഫിലിപ്പൈന്‍ സ്വദേശി ജിഫ്രീ ദാല്‍വിനോ, അല്‍ സ്തബ്തിയുടെ സഹോദരൻ, അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കും വെടിയേറ്റു. സംഭവം സ്ഥലത്തെത്തിയ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രതി മന്‍ദൂബും കൊല്ലപ്പെട്ടതായി ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ അബ്ദുല്ല രാജാവിന്റെ അംഗരക്ഷകനായും മേജര്‍ ജനറല്‍ അബ്ദുല്‍ അസീല്‍ അല്‍ ഫഗ്ഹാം പ്രവർത്തിച്ചിട്ടുണ്ട്.
Also Read ടി. സിദ്ദിഖിനെതിരായ വീഡിയോ; ഭാര്യയുടെ പരാതിയിൽ ദുബായ് പൊലീസ് കേസെടുത്തു
സുഹൃത്താണ് അബ്ദുല്‍ അസീലിനെ വെടിവച്ചതെന്ന് മക്ക പൊലീസ് അറിയിച്ചു. സുഹൃത്ത് അല്‍ സ്തബ്തിയുടെ വീട്ടില്‍ ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ മൂന്നാമതെത്തിയ സുഹൃത്ത് മന്ദൂബ് മിന് മിശ്അല്‍ വെടിയുതിർക്കുകയായിരുന്നു. സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
നേരത്തെ അബ്ദുല്ല രാജാവിന്റെ അംഗരക്ഷകനായും മേജര്‍ ജനറല്‍ അബ്ദുല്‍ അസീല്‍ അല്‍ ഫഗ്ഹാം പ്രവർത്തിച്ചിട്ടുണ്ട്.
Also Read ടി. സിദ്ദിഖിനെതിരായ വീഡിയോ; ഭാര്യയുടെ പരാതിയിൽ ദുബായ് പൊലീസ് കേസെടുത്തു