നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • Lulu-Saudi Public Fund | ലുലു റീട്ടെയിൽ ഓഹരി വാങ്ങാൻ സൗദി പബ്ലിക് ഫണ്ട്; ചർച്ച പുരോഗമിക്കുന്നു

  Lulu-Saudi Public Fund | ലുലു റീട്ടെയിൽ ഓഹരി വാങ്ങാൻ സൗദി പബ്ലിക് ഫണ്ട്; ചർച്ച പുരോഗമിക്കുന്നു

  ഈ നിക്ഷേപങ്ങൾ രാജ്യത്തിന്‍റെ സർക്കാരുകൾക്കും വൻകിട നിക്ഷേപ ഫണ്ടുകൾക്കും ലുലു ഗ്രൂപ്പിന്റെ ശക്തിയിൽ വിശ്വാസമുണ്ടെന്ന് കാണിക്കുന്നതാണ്

  lulu group international

  lulu group international

  • Share this:
   റിയാദ് : സൗദി അറേബ്യൻ പരമാധികാര ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ലുലു റീട്ടെയിലിൽ 55,800 കോടി രൂപയുടെ (7.4 ബില്യൺ യുഎസ് ഡോളർ) ന്യൂനപക്ഷ ഓഹരി വാങ്ങാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ബിസിനസ് ശൃംഖലയായ ലുലു ഗ്രൂപ്പ് റിപ്പോർട്ട് ചെയ്തു. ഇടപാടിന്റെ തുകയോ അന്തിമരൂപം നൽകിയ തീയതിയോ ഇതുവരെ വ്യക്തമായിട്ടില്ല.

   360 ബില്യൺ യുഎസ് ഡോളറിലധികം (26,00,000 കോടി രൂപ) നിക്ഷേപ ഫണ്ടുള്ള നൂൺ ഡോട്ട് കോം ഉൾപ്പെടെ നിരവധി വൻകിട കമ്പനികളിൽ നിക്ഷേപം നടത്തിയ പിഐഎഫിന്റെ ചെയർമാൻ സൗദി അറേബ്യയിലെ കിരീടാവകാശി എച്ച്ആർഎച്ച് മുഹമ്മദ് ബിൻ സൽമാൻ ആണ്.

   “ഒരു നയമെന്ന നിലയിൽ ഞങ്ങൾ ഒരിക്കലും വിപണിയിലെ ഊഹക്കച്ചവടങ്ങളെയും മാധ്യമ അഭ്യൂഹങ്ങളെയും കുറിച്ച് അഭിപ്രായം പറയുന്നില്ല. കോർപ്പറേറ്റ് അപ്‌ഡേറ്റുകൾ ഉണ്ടാകുമ്പോഴെല്ലാം മാധ്യമങ്ങളെ അറിയിക്കാൻ ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്”- ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.

   അടുത്തിടെ അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള നിക്ഷേപ കമ്പനിയായ എഡിക്യു ഇന്ത്യ, ഖത്തർ പ്രവർത്തനങ്ങൾ ഒഴികെയുള്ള ലുലു ഗ്രൂപ്പ് ബിസിനസുകളിൽ 1.1 ബില്യൺ യുഎസ് ഡോളർ (8000 കോടി രൂപ) നിക്ഷേപിച്ചിരുന്നു. പുതിയ മാർക്കറ്റുകളിൽ ലുലു ബിസിനസുകൾ വ്യാപിപ്പിക്കുന്നതിനാണ് ഈ പണം ഉപയോഗിക്കുന്നത്.

   ഈ നിക്ഷേപങ്ങൾ രാജ്യത്തിന്‍റെ സർക്കാരുകൾക്കും വൻകിട നിക്ഷേപ ഫണ്ടുകൾക്കും ലുലു ഗ്രൂപ്പിന്റെ ശക്തിയിൽ വിശ്വാസമുണ്ടെന്ന് കാണിക്കുന്നതാണ്. അതിന്റെ ചെയർമാൻ എം‌എ യൂസഫലിയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവ ലുലു നടത്തുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}