• HOME
  • »
  • NEWS
  • »
  • gulf
  • »
  • സൗദിയിൽ സ്ഥിരം ഇഖാമയ്ക്ക് പുതിയ മാ‍‍ര്‍ഗനിര്‍ദേശം; ഫീസ് നിശ്ചയിച്ചു

സൗദിയിൽ സ്ഥിരം ഇഖാമയ്ക്ക് പുതിയ മാ‍‍ര്‍ഗനിര്‍ദേശം; ഫീസ് നിശ്ചയിച്ചു

വീട്ടുജോലിക്കാരെയും മറ്റ് ആവശ്യങ്ങൾക്കുള്ള ജോലിക്കാരെയും റിക്രൂട്ട് ചെയ്യാനും സ്ഥിരം ഇഖാമ നേടുന്നവർക്ക് സാധിക്കും

Mohammed-bin-Salman-new

Mohammed-bin-Salman-new

  • News18
  • Last Updated :
  • Share this:
    റിയാദ്: സൗദിയിൽ സ്ഥിരം ഇഖാമ(പ്രിവിലിയേജ്)യുടെ വിശദാംശങ്ങൾ പുറത്തുവന്നു. സൗദിയിൽ സ്ഥിരതാമസമാക്കാൻ മാതൃരാജ്യം അനുവരിക്കുന്നവർക്കായിരിക്കും സ്ഥിരം ഇഖാമ ലഭിക്കുക. സ്ഥിരം ഇഖാമയ്ക്ക് എട്ടു ലക്ഷം റിയാൽ ആയിരിക്കും ഫീസ്. ഒരു വർഷം കാലവധിയുള്ള താൽക്കാലിക ഇഖാമയ്ക്ക് ഒരു ലക്ഷം റിയാൽ ആയിരിക്കും ഫീസ്. സ്ഥിരം ഇഖാമ സംബന്ധിച്ച സൗദി ശൂറാ കൌൺസിൽ നിർദേശം കഴിഞ്ഞ ആഴ്ചയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.

    പതിനൊന്നുകാരിക്ക് ദുബായ് ഷോപ്പിംഗ് മാളില്‍ വെച്ച് പീഡനം

    സ്ഥിരം ഇഖാമ എല്ലാ രാജ്യക്കാർക്കും നൽകാനാണ് തീരുമാനം. ഇക്കാര്യത്തിൽ ഏതെങ്കിലും രാജ്യക്കാർക്ക് പ്രത്യേക പരിഗണനയോ വിലക്കോ ഉണ്ടാകില്ല. നിശ്ചിത ഫീസ് നൽകുന്ന ഏത് വിദേശിക്കും സ്ഥിരം ഇഖാമ ലഭിക്കും. സ്ഥിരം ഇഖാമ നേടുന്നവർക്ക് സൗദിയിൽ മുതൽ മുടക്കാനും, ആശ്രിതർ ഉൾപ്പടെയുള്ള കുടുംബക്കാരെ ഒപ്പം താമസിപ്പിക്കാനും അനുവദിക്കും. കൂടാതെ വീട്ടുജോലിക്കാരെയും മറ്റ് ആവശ്യങ്ങൾക്കുള്ള ജോലിക്കാരെയും റിക്രൂട്ട് ചെയ്യാനും സ്ഥിരം ഇഖാമ നേടുന്നവർക്ക് സാധിക്കും. കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥിരം ഇഖാമ അനുവദിക്കാൻ സൗദി സർക്കാർ തീരുമാനിച്ചത്. എന്നാൽ സ്ഥിരം ഇഖാമ, സ്വദേശിവൽക്കരണത്തെ ബാധിക്കില്ലെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
    First published: