• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദുബായ് കോളേജ് ജീവനക്കാരൻ ക്യാംപസിനുള്ളിൽ ആത്മഹത്യ ചെയ്തു

ദുബായ് ജെംസ് ജുമൈറ കോളേജ് ജീവനക്കാരനാണ് ക്യാംപസ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

news18india
Updated: March 5, 2019, 8:12 AM IST
ദുബായ് കോളേജ് ജീവനക്കാരൻ ക്യാംപസിനുള്ളിൽ ആത്മഹത്യ ചെയ്തു
dubai jumeirah college
  • Share this:
ദുബായ് : കോളേജ് ജീവനക്കാരൻ ക്യാംപസിനുള്ളിൽ ആത്മഹത്യ ചെയ്തു. ദുബായ് ജെംസ് ജുമൈറ കോളേജ് ജീവനക്കാരനാണ് ക്യാംപസ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. തിങ്കഴാഴ്ച പുലർച്ചയോടെയാണ് സംഭവം.

തങ്ങളുടെ ഒരു ജീവനക്കാരൻ കോളേജ് ക്യാംപസിനുള്ളിൽ മരണപ്പെട്ടുവെന്ന വിവരം സ്ഥിരീകരിച്ച് ജെംസ് അധികൃതർ പ്രസ്താവന ഇറക്കിയിട്ടുണ്ട്. 'ഒരു ജീവനക്കാരൻ ക്യാംമ്പസിനുള്ളിൽ മരണപ്പെട്ടുവെന്ന സംഭവം ഞങ്ങൾ സ്ഥിരീകരിക്കുകയാണ്.ബന്ധപ്പെട്ട അധികൃതരെയെല്ലാം വിവരം അറിയിച്ചിട്ടുണ്ട്. ഒരു വിദ്യാർഥിയും സംഭവത്തിന് ദൃക്സാക്ഷിയായിട്ടില്ല'.. പ്രസ്താവനയിൽ പറയുന്നു.

Also Read-അതിർത്തിയിലെ സംഘർഷത്തിനിടെ ഇന്ത്യൻ യുവാവിന്റെയും പാക് യുവതിയുടേയും വിവാഹം

ജെംസ് എഡ്യുക്കേഷൻ കുട്ടികളുടെ സുരക്ഷയ്ക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്നവരാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അതേസമയം സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. എന്നാൽ ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിടാൻ പൊലീസും തയ്യാറായിട്ടില്ല.

രാവിലെ ഏകദേശം 8.55ഓടെ എല്ലാ കുട്ടികളും ക്ലാസിൽ കയറണമെന്ന അനൗൺസ്മെന്‍റ് ഉണ്ടായി. സയൻസ് ക്വാർട്ടറിൽ ക്ലാസ് മുറികള്‍ ഉണ്ടായിരുന്ന വിദ്യാർഥികളോട് അവിടുത്തെ വരാന്തയിൽ പ്രവേശിക്കരുതെന്ന് നിർദേശം ലഭിച്ചു. കുട്ടികൾ അവിടെ പ്രവേശിക്കാതിരിക്കാൻ അധ്യാപകരും തടസം സ‍ൃഷ്ടിച്ചുവെന്നും ഒരു വിദ്യാർഥി പറയുന്നു. അൽപസമയം കഴിഞ്ഞപ്പോൾ പൊലീസ് വാഹനങ്ങളും ആംബുലൻസും എത്തി. പിന്നീട് രക്ഷിതാക്കൾ എത്തി കൂട്ടിക്കൊണ്ടുപോയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വിദ്യാർഥി പറയുന്നു.

ദുബായിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായാണ് ജെംസ് ജുമൈറ കോളേജ് കണക്കാക്കപ്പെടുന്നത്. 1999 ലാണ് ഇത് സ്ഥാപിതമായത്.

Loading...

First published: March 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...