News18 MalayalamNews18 Malayalam
|
news18
Updated: November 20, 2019, 7:03 AM IST
അബുദാബിയിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തിര സഹായങ്ങൾക്കായി 993 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിക്കാം.
- News18
- Last Updated:
November 20, 2019, 7:03 AM IST
ദുബായ്: മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെയും നോർത്തേൺ എമിറേറ്റ്സുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. കോളജുകളും യൂണിവേഴ്സിറ്റികളും തുറന്നു പ്രവർത്തിക്കണോ എന്ന കാര്യത്തിൽ ഈ സ്ഥാപനങ്ങളുടെ അധികൃതർക്ക് തന്നെ തീരുമാനമെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തേക്ക് യുഎഇയിൽ അസ്ഥിര കാലാവസ്ഥ ആയിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. . ചൊവ്വാഴ്ച വൈകുന്നേരത്തെ അവസ്ഥകൾ വച്ച് കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് ഇവർ പ്രസ്താവനയിലൂടെ അറിയിച്ചത്. ഇടിമിന്നലോട് കൂടിയ മഴയും പൊടിക്കാറ്റും ഉണ്ടായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില് അബുദാബിയിലെ എല്ലാ സ്കൂളുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഷാർജയിലെയും എല്ലാ പ്രൈവറ്റ് സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read-
160 കി.മീ. വേഗത്തിൽ മറികടന്നത് 12 റെഡ് സിഗ്നലുകൾ ; യുവാവ് പൊലീസ് കസ്റ്റഡിയിൽ
അടുത്ത രണ്ട് ദിനസം താപനിലയിലും വലിയ കുറവുണ്ടാകും. ദുബായിൽ കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മോശം കാലാവസ്ഥയെ തുടർന്ന് ജെബൽ ജായിസിലേക്കുള്ള റോഡ് അടച്ചിട്ടുണ്ട്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തിര സഹായങ്ങൾക്കായി അബുദാബിയിൽ ഹെൽപ് ലൈനും ആരംഭിച്ചിട്ടുണ്ട്. ആവശ്യം ഉണ്ടായാൽ 993 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അറബിക്കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർക്കും സുരക്ഷ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
First published:
November 20, 2019, 7:03 AM IST