• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സൗദി എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം; ഹൂതി വിമതാക്രമണം രണ്ട് ദിവസത്തിനിടെ രണ്ടാം തവണ

അബാ എയര്‍പോർട്ടും സമൂപ നഗരമായ ഖാമിസ് മുശൈതും ലക്ഷ്യം വച്ച് അഞ്ച് ഡ്രോണുകളാണ് ആക്രണമത്തിനുപയോഗിച്ചത്

news18
Updated: June 15, 2019, 9:54 AM IST
സൗദി എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം; ഹൂതി വിമതാക്രമണം രണ്ട് ദിവസത്തിനിടെ രണ്ടാം തവണ
abha airport
  • News18
  • Last Updated: June 15, 2019, 9:54 AM IST IST
  • Share this:
റിയാദ്: സൗദി വിമാനത്താവളം ലക്ഷ്യം വച്ച് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഹൂതി വിമതർ സൗദിയിലെ അബാ രാജ്യാന്തര വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ ആർക്കും അപകടം ഒന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സൗദിയിലെ അസിർ പ്രവിശ്യയിലുള്ള അബാ രാജ്യാന്തര വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായത്. 26 പേർക്കാണ് അന്നത്തെ ആക്രമണത്തിൽ പരിക്കേറ്റത്.

Also Read-സൗദി എണ്ണ പൈപ്പ് ലൈനുകൾ അടച്ചു; തീരുമാനം യെമൻ വിമതരുടെ ഡ്രോൺ ആക്രമണത്തിന് പിന്നാലെ

ഇന്ന് പുലർച്ചയോടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. അബാ എയര്‍പോർട്ടും സമൂപ നഗരമായ ഖാമിസ് മുശൈതും ലക്ഷ്യം വച്ച് അഞ്ച് ഡ്രോണുകളാണ് ആക്രണമത്തിനുപയോഗിച്ചത്. ആഭ്യന്തര കാലപം രൂക്ഷമായ യെമനിലെ ഹൂതി വിമതർക്കെതിരെ സർക്കാർ നടത്തുന്ന യുദ്ധത്തെ സഹായിക്കുന്ന അറബ് രാജ്യങ്ങളുടെ സഖ്യത്തെ നയിക്കുന്നത് സൗദിയാണ്. കഴിഞ്ഞ രണ്ട് മാസമായി സൗദിക്ക് നേരെയുള്ള ആക്രമണം ഹൂതി വിമതർ ശക്തമാക്കിയിരിക്കുകയാണ്.

First published: June 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...