Covid 19 | ഇന്ന് ഗൾഫിൽ മരിച്ചത് ഏഴ് മലയാളികള്‍; കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 153 ആയി

ശനിയാഴ്ച കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ മരിച്ചു.

News18 Malayalam | news18-malayalam
Updated: May 31, 2020, 10:58 PM IST
Covid 19 | ഇന്ന് ഗൾഫിൽ മരിച്ചത് ഏഴ് മലയാളികള്‍; കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 153 ആയി
പ്രതീകാത്മക ചിത്രം
  • Share this:
ദുബായ്: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മാത്രം മരിച്ചത് ഏഴ് മലയാളികള്‍. കണ്ണൂര്‍ സ്വദേശി മൂപ്പന്‍ മമ്മൂട്ടി (69), തൃശൂര്‍ സ്വദേശി മോഹനന്‍(58), അഞ്ചല്‍ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍ (52), മൊയ്തീന്‍കുട്ടി (52), പെരിന്തല്‍മണ്ണ സ്വദേശി പി.ടി.എസ്.അഷ്‌റഫ്, പത്തനംതിട്ട സ്വദേശി പവിത്രന്‍ ദാമോദരന്‍ (52) എന്നിവരാണ് മരിച്ചത്.
TRENDING:George Floyd Murder | പ്രതിഷേധക്കാർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി ന്യൂയോർക്ക് പൊലീസ്; വീഡിയോ വൈറൽ [NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു [NEWS]

കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടി കുവൈറ്റിലാണ് മരിച്ചത്. തൃശൂര്‍ ചാവക്കാട് സ്വദേശി മോഹനന്‍ ഖത്തറിലും രോഗം ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് ഒമാനിലാണ് മരിച്ചത്.

ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍, മൊയ്തീന്‍കുട്ടിഎന്നിവര്‍ അബുദാബിയില്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി പി.ടി.എസ്.അഷ്‌റഫ് അല്‍ഐനില്‍ മരിച്ചു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടില്‍ പവിത്രന്‍ ദാമോദരന്‍ കുവൈത്തില്‍ ആണ് മരിച്ചത്.

ശനിയാഴ്ച കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ മരിച്ചിരുന്നു. പത്തനംതിട്ട തച്ചനാലിൽ തോമസ് ടി.തോമസ് (ഷിബു 53) ആണ് ദുബായിൽ മരിച്ചത്. ദുബായിൽ തന്നെ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ബീന. മക്കൾ: ഷിബിൽ, ഷിബിൻ, സ്നേഹ.

വടകര ലോകനാർകാവിൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയൻ പത്മനാഭൻ (48) കുവൈത്തില്‍ മരിച്ചു. മിഷ്‌റഫ് ഫീൽഡ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കുവൈത്തിൽ സലൂൺ നടത്തിപ്പുകാരനായ അജയൻ ബാലുശേരിയിലാണ് താമസം.
ഇതോടെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 156 ആയി.
First published: May 31, 2020, 10:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading