ഷാര്‍ജ: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന് ഷൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്യാതനായി. യുകെയില്‍ വെച്ച് തിങ്കളാഴ്ചയായിരുന്നു മരണം. നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ചുകൊണ്ട് ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭൗതിക ശരീരം രാജ്യത്ത് എത്തിക്കുമ്പോഴും പ്രാര്‍ത്ഥന നടക്കുമ്പോഴും യുഎഇ ദേശീയ പതാകകള്‍ പകുതി താഴ്ത്തി കെട്ടും. ഷൈഖ് ഖാലിദിന്റെ മരണത്തില്‍ ഷാര്‍ജ റോയല്‍ കോര്‍ട്ട് ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്, മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
وزارة شؤون الرئاسة تنعي #خالد_بن_سلطان_القاسمي نجل #حاكم_الشارقة، و #رئيس_الدولة يأمر بتنكيس الأعلام في الدولة وإعلان الحداد لمدة ثلاثة أيام #وام
— وكالة أنباء الإمارات (@wamnews) July 2, 2019
യുഎഇയിലും മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭൗതിക ശരീരം എത്തിക്കുന്ന സമയവും വിവരങ്ങളും പിന്നീട് അറിയിക്കും.
View this post on Instagram
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gulf news, Obituary, Sharjah, Uae, UAE Gulf news