• HOME
  • »
  • NEWS
  • »
  • gulf
  • »
  • ഷാർജയിലേക്കാണോ ഇതൊന്നു ശ്രദ്ധിക്കണം: ഈ പ്രധാന റോഡ് 20 ദിവസത്തേക്ക് അടച്ചു

ഷാർജയിലേക്കാണോ ഇതൊന്നു ശ്രദ്ധിക്കണം: ഈ പ്രധാന റോഡ് 20 ദിവസത്തേക്ക് അടച്ചു

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്... അതേക്കുറിച്ച് കൂടുതലറിയാം...

sharjah_road

sharjah_road

  • Last Updated :
  • Share this:
    ഷാർജ: ഷെയ്ഖ് സുൽത്താൻ ബിൻ സഖ്ർ അൽ ഖ്വാസിമിയിലേക്ക് വരുന്ന റോഡിൽ ഗതാഗത നിയന്ത്രണം. അൽഖ്വാലായയ്ക്കും അൽ മജറായ്ക്കുമിടയിലാണ് ഭാഗികമായി റോഡ് അടച്ചത്. ജൂൺ 22 മുതൽ ജൂലൈ 11 വരെ 20 ദിവസത്തേക്കാണ് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. അറ്റകുറ്റപ്പണികൾക്കുവേണ്ടിയാണ് റോഡ് അടച്ചതെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

    വീട്ടുജോലിക്കാരിയുടെ ഫോണിൽ വീട്ടുടമസ്ഥയുടെയും മകളുടെയും ചിത്രങ്ങൾ; എല്ലാം കാമുകന് വേണ്ടിയെന്ന് കുറ്റസമ്മതം

    രണ്ടു ഘട്ടങ്ങളിലായാണ് അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുകയെന്നും അധികൃതർ അറിയിച്ചു. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഷാർജാ പൊലീസുമായി ചേർന്നാണിത്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുപാലിച്ച് വാഹനമോടിക്കാൻ അധികൃതർ നിർദ്ദേശിച്ചു. സംശയമുള്ളവർ 0501805043, 0504661491 ഈ നമ്പരുകളിൽ ബന്ധപ്പെടാനും അധികതരുടെ അറിയിപ്പിൽ പറയുന്നു. ഗതാഗതനിയന്ത്രണത്തെക്കുറിച്ചുള്ള പരാതികളും നിർദ്ദേശങ്ങളും ഏതുസമയത്തും ഷാർജ റോഡ്സ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ 600525252 നമ്പരിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
    First published: