News18 MalayalamNews18 Malayalam
|
news18
Updated: November 19, 2019, 7:44 AM IST
Sheikh Sultan bin Zayed Al Nahyan
- News18
- Last Updated:
November 19, 2019, 7:44 AM IST
അബുദാബി: .യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അൽ നഹ്യാന്റെ സഹോദരൻ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സയ്യിദ് അല്‍ നഹ്യാന് അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു പ്രസിഡന്റിന്റെ പ്രതിനിധി കൂടിയായ ഷെയ്ഖ് സുൽത്താന്റെ അന്ത്യം. സഹോദരന്റെ മരണത്തിൽ ഷെയ്ഖ് ഖലീഫ അഗാധമായ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് സുൽത്താൻറെ മരണത്തെ തുടർന്ന് യുഎഇയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Also Read-
യുഎഇയില്‍ 9 മാസം പ്രായമുള്ള കുട്ടി മരിച്ചനിലയിൽ; ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളിയായ അമ്മ ഗുരുതരാവസ്ഥയിൽയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും മരണത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. ' ഷെയ്ഖ് സുൽത്താൻ ബിൻ സയ്യിദിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടും യുഎഇയിലെ ജനതയോടും അഗാധമായ ദുഃഖം അറിയിക്കുന്നു.. അന്തരിച്ച ഷെയ്ഖിന്റെ മക്കൾ രാജ്യത്തിനായി കാലാതീതമായ സംഭാവനകൾ നൽകിയവരാണ്.. ഈ രാജ്യം പടുത്തുയർത്തുന്നതിൽ പങ്കാളികളായിരുന്നു അവർ.. അദ്ദേഹത്തിന്റെ ആത്മാവിന് കരുണ നൽകി സ്വർഗത്തിൽ പ്രവേശിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... ഈ ദുഃഖം താങ്ങാനുള്ള കരുത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും യുഎഇ ജനതയ്ക്കും ദൈവം നൽകട്ടെ'.. ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനും അനുശോചനം അറിയിച്ചിട്ടുണ്ട്. "എന്റെ സഹോദരനെയും സുഹൃത്തിനെയുമാണ് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്, രാജ്യത്തെ ഏറ്റവും വിശ്വസ്തനും മാന്യനുമായ ഒരു വ്യക്തി. അന്തരിച്ച ഷെയ്ഖ് സയ്യിദിനൊപ്പം ജനങ്ങളെ സേവിച്ച ഒരു ദേശീയ വ്യക്തിത്വം'.. എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
First published:
November 19, 2019, 7:37 AM IST