ട്വിറ്ററിൽ പതിറ്റാണ്ട് പൂർത്തിയാക്കി ഷെയ്ഖ് മുഹമ്മദ്
ട്വിറ്ററിൽ പതിറ്റാണ്ട് പൂർത്തിയാക്കി ഷെയ്ഖ് മുഹമ്മദ്
മേഖലയിൽ ആദ്യ കാലഘട്ടങ്ങളിൽ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ നേതാക്കളിൽ ഒരാളാണ് അദ്ദേഹം
(ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം)
Last Updated :
Share this:
ദുബായ്: കഴിഞ്ഞ പത്തു വർഷത്തിനിടയിൽ സാമൂഹ്യമാധ്യമങ്ങൾ കൊണ്ടുവന്ന മാറ്റങ്ങൾ വലുതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന് രാഷ്ട്രത്തലവൻമാരും രാഷ്ട്രീയനേതാക്കളും അവരുടെ ജനങ്ങളോട് സാമൂഹ്യമാധ്യമങ്ങൾ വഴി സംവദിക്കാൻ തുടങ്ങി എന്നതാണ്. അതിൽ പ്രധാനിയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
മേഖലയിൽ ആദ്യ കാലഘട്ടങ്ങളിൽ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ നേതാക്കളിൽ ഒരാളാണ് അദ്ദേഹം. ട്വിറ്ററിൽ 10 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 9.71 മില്യൺ ഫോളോവേഴ്സ് ആണ് അദ്ദേഹത്തിന് ട്വിറ്ററിൽ ഉള്ളത്.
അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടായ @HHShkMohd എന്നതിലാണ് പ്രധാനപ്പെട്ട പല പ്രഖ്യാപനങ്ങളും നടത്താറുള്ളത്. പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ, പ്രധാനപ്പെട്ട പ്രൊജക്ടുകളുടെ പുരോഗമനം എന്നിവ ട്വിറ്ററിലൂടെ അറിയിക്കുന്നത് മാത്രമല്ല പ്രധാനപ്പെട്ട ലോകനേതാക്കളുമായി നയതന്ത്രബന്ധം കാത്തുസൂക്ഷിക്കാനും അദ്ദേഹം തയ്യാറാണ്.
2018ൽ ട്വിറ്ററിൽ ഏറ്റവും കൂടുതലായി ആളുകൾ ഫോളോ ചെയ്യുന്ന 50 നേതാക്കളെ തെരഞ്ഞെടുത്തപ്പോൾ ദുബായ് ഭരണാധികാരി പതിനൊന്നാം സ്ഥാനത്ത് ആയിരുന്നു. ആ സമയത്ത് 9 മില്യൺ ഫോളോവേഴ്സ് ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
അറബ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന നേതാവ് കൂടിയാണ് ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.