News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 22, 2020, 5:10 PM IST
sheikh mohmmed al makthoom
വിശുദ്ധ റമളാൻ മാസത്തോട് അനുബന്ധിച്ച് യുഎഇ ജയിലുകളിൽ കഴിയുന്ന 874 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവ് അവരുടെ കുടുംബങ്ങളിൽ സന്തോഷം നിറയ്ക്കുമെന്നും പുതിയൊരു ജീവിതം തുടങ്ങാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും ദുബായ് അറ്റോണി ജനറൽ ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു.
ഷേഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് ദുബായ് പൊലീസുമായി ചേർന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രവർത്തിക്കുമെന്നും അറ്റോണി ജനറൽ പറഞ്ഞു. നേരത്തെ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്ന 1511 തടവുകാരെ വിട്ടയക്കാൻ പ്രസിഡന്റ് ഷേഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു.
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]
അജ്മാൻ ഭരണാധികാരിയും സുപ്രീംകൗൺസിൽ അംഗവുമായ ഷേഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുവാമി നേരത്തെ 124 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ഉംഅൽ ക്വയിവാൻ ഭരണാധികാരിയും സുപ്രീംകൗൺസിൽ അംഗവുമായ ഷേഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും നേരത്തെ തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടിരുന്നു.
Published by:
Rajesh V
First published:
April 22, 2020, 5:10 PM IST