നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • UAE | യുഎഇയിലെ സ്ത്രീകൾക്ക് രാത്രിയിൽ ഭയമില്ലാതെ നടക്കാമെന്ന് ഷെയ്ഖ് മുഹമ്മദ്; സുരക്ഷാ സൂചികയിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം

    UAE | യുഎഇയിലെ സ്ത്രീകൾക്ക് രാത്രിയിൽ ഭയമില്ലാതെ നടക്കാമെന്ന് ഷെയ്ഖ് മുഹമ്മദ്; സുരക്ഷാ സൂചികയിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം

    യുഎഇയില്‍ രാത്രിയില്‍ തനിച്ച് നടക്കുന്നത് സുരക്ഷിതമാണെന്നാണ് 95 ശതമാനം ആളുകളുടെയും അഭിപ്രായം

    • Share this:
      രാത്രിയില്‍ സ്ത്രീകള്‍ക്ക് ഭയമില്ലാതെ നടക്കാന്‍ കഴിയുന്ന രാജ്യമാണ് യുഎഇയെന്ന് (UAE) യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin Rashid Al Maktoum) പറഞ്ഞു. യുഎഇ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് ദുബായ് ഭരണാധികാരി ഇക്കാര്യം വ്യക്തമാക്കിയത്.

      യുഎഇയില്‍ രാത്രിയില്‍ തനിച്ച് നടക്കുന്നത് സുരക്ഷിതമാണെന്നാണ് 95 ശതമാനം ആളുകളുടെയും അഭിപ്രായം. ഗാലപ്പിന്റെ 2021 ലെ ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ റിപ്പോര്‍ട്ട് അനുസരിച്ച് യുഎഇയാണ് ഈ സൂചികയില്‍ ഒന്നാം സ്ഥാനത്ത്.

      'യുഎഇയില്‍ രാത്രിയില്‍ സുരക്ഷിതമായി ഒറ്റയ്ക്ക് നടക്കാം. സുരക്ഷിതത്വം ഒരു അനുഗ്രഹമാണ്, സുരക്ഷിതത്വം എന്നത് ശാന്തതയും സന്തോഷകരമായ ജീവിതവുമാണ്. ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് പകലും രാത്രി വൈകിയും ഭയമില്ലാതെ നടക്കാന്‍ കഴിയുന്നുണ്ടെന്ന് നിങ്ങളോട് പറഞ്ഞാല്‍ ഉറപ്പിച്ചോളൂ, അവര്‍യുഎഇയിലാണ്,' അദ്ദേഹം ട്വീറ്റ് ചെയ്തു.

      'അല്ലാഹു ഈ രാജ്യത്തെ സുരക്ഷിതമാക്കട്ടെ. കൂടുതല്‍ സമാധാനവും ശാന്തതയും സുരക്ഷിതത്വവും നല്‍കി ഞങ്ങളെ അനുഗ്രഹിക്കട്ടെ ' ദുബായ് ഭരണാധികാരി ട്വിറ്ററില്‍ കുറിച്ചു.

      ക്രമസമാധാന സൂചികയില്‍ യുഎഇ രണ്ടാം സ്ഥാനത്താണ്. ഈ സൂചികയില്‍ യുഎഇയുടെ സ്‌കോര്‍ 93 ആണ്.
      പട്ടികയില്‍ 94 പോയിന്റുള്ള നോര്‍വേയ്ക്ക് പിന്നിലാണ് യുഎഇ. സ്വിറ്റ്സര്‍ലന്‍ഡ്, ചൈന, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ് ഈ രാജ്യങ്ങള്‍.

      സ്വകാര്യമേഖലയില്‍, പാര്‍ട്ട് ടൈം, താത്കാലിക ജോലികളില്‍ ഉള്‍പ്പെടെ, തൊഴില്‍ ബന്ധങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പുതിയ ഉത്തരവ് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന് സായിദ് അല്‍ നഹ്യാന്‍ പുറത്തിറക്കിട്ടുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ ഒരു വിവേചനവും പാടില്ലെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. ഒരേ ജോലിയോ തുല്യ മൂല്യമുള്ള ചുമതലകളോ നിര്‍വഹിക്കുന്നസ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് തുല്യമായ വേതനം നിയമം നിര്‍ബന്ധിതമാക്കുന്നു.

      പുതിയ നിയമ പ്രകാരം സ്വകാര്യ മേഖലയിലെ പ്രസവാവധി 60 ദിവസത്തേക്ക് വരെ നീട്ടാം. പൂര്‍ണ വേതനത്തോടെ 45 ദിവസവും തുടര്‍ന്ന് പകുതി വേതനത്തില്‍ 15 ദിവസവും അവധിയെടുക്കാം. അമ്മമാര്‍ക്ക് പ്രസവാനന്തര ആരോഗ്യ പ്രശ്‌നങ്ങളോ അസുഖങ്ങളോ ഉണ്ടെങ്കില്‍ പ്രാരംഭ പ്രസവാവധി കാലയളവ് പൂര്‍ത്തിയാക്കിയാല്‍ ശമ്പളമില്ലാതെ 45 ദിവസം അധികമായി അവധി ലഭിക്കാന്‍ അര്‍ഹതയുണ്ട്. സിക്ക് ലീവായി അധിക ദിവസങ്ങള്‍ ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ നല്‍കിയാല്‍ മതി.

      പ്രത്യേക പരിഗണന ആവശ്യമായ ശിശുക്കളുടെ അമ്മമാര്‍ക്ക് അവരുടെ പ്രാരംഭ പ്രസവാവധി കാലയളവ് പൂര്‍ത്തിയായശേഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അര്‍ഹതയുണ്ട്. ശമ്പളമില്ലാതെ 30 ദിവസത്തേക്ക് കൂടി അത് നീട്ടാവുന്നതാണ്.

      ജീവനക്കാരെ അവരുടെ തൊഴിലുടമകളും മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും നടത്തുന്നശാരീരികവും മാനസികവുമായ ആയ ആക്രമണങ്ങളില്‍ നിന്ന് പുതിയ നിയമം സംരക്ഷിക്കുന്നു.

      തൊഴിലുടമകള്‍ ബലപ്രയോഗത്തിലൂടെ ജീവനക്കാരില്‍ നിന്ന് ഒന്നും നേടിയെടുക്കാന്‍ ശ്രമിക്കരുത്. ജീവനക്കാരെ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തരുത്. അവരെ തൊഴിലുടമകള്‍ നിര്‍ബന്ധിക്കുകയോ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒന്നും അടിച്ചേല്‍പ്പിക്കുകയോ ചെയ്യരുത്.

      വംശം, നിറം, ലിംഗം, മതം, ദേശീയത അല്ലെങ്കില്‍ വൈകല്യം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം നടത്തുന്നതുംനിയമം പൂര്‍ണ്ണമായും നിരോധിക്കുന്നു.
      Published by:Jayashankar AV
      First published:
      )}