നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • അബുദാബിയിൽ ബസും ട്രക്കും കൂട്ടിയിടിച്ചു; ആറു പേർ കൊല്ലപ്പെട്ടു; 19 പേർക്ക് പരിക്ക്

  അബുദാബിയിൽ ബസും ട്രക്കും കൂട്ടിയിടിച്ചു; ആറു പേർ കൊല്ലപ്പെട്ടു; 19 പേർക്ക് പരിക്ക്

  വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം

  News18 Malayalam

  News18 Malayalam

  • Share this:
   അബുദാബി: അബുദാബി ഷേയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് യാത്രക്കാരായ ആറ് പേര്‍ കൊല്ലപ്പെട്ടു. അല്‍ റാഹ ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. 19 പേര്‍ക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

   വ്യാഴാഴ്ച രാവിലെ ആറരയോടെ ദുബായ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കാറിനെ ഇടിക്കുന്നത് ഒഴിവാക്കാന്‍ ട്രക്ക് ഡ്രൈവര്‍ വേഗം കുറച്ചു. ഈ സമയം പിന്നാലെ വന്ന ബസ് ട്രക്കിന് പിന്നാലെ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു.   പിറകില്‍ വേഗതയിലെത്തിയ ബസിന് നിയന്ത്രണം തെറ്റി ട്രക്കില്‍ ഇടിച്ചു. ട്രക്കിന് മുന്നില്‍ പോയ വാഹനത്തിന്‍റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പറഞ്ഞു.   ‌Also Read- പള്ളിക്കകത്തുവെച്ച് കുട്ടിയെ പീഡിപ്പിച്ച ശുചീകരണ ജീവനക്കാരന്റെ ശിക്ഷ വർധിപ്പിച്ചു
   Published by:Rajesh V
   First published:
   )}