• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

DUBAI ACCIDENT: മരിച്ചവരിൽ ആറ് മലയാളികളും

മരിച്ചവരിൽ നാല് മലയാളികളെ മാത്രമാണ് തിരിച്ചറിയനായത്.

news18
Updated: June 7, 2019, 8:30 AM IST
DUBAI ACCIDENT: മരിച്ചവരിൽ ആറ് മലയാളികളും
ദുബായിലെ വാഹനാപകടം
news18
Updated: June 7, 2019, 8:30 AM IST
ദുബായ്: ദുബായിൽ ബസ് അപകടത്തിൽ ആറ് മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു. അഞ്ചു പേർക്ക് ഗുരുതര പരിക്കുണ്ട്. മരിച്ചവരിൽ നാല് മലയാളികളെ മാത്രമാണ് തിരിച്ചറിയനായത്.

തിരുവനന്തപുരം സ്വദേശി ദീപക്‌ കുമാർ, ജമാലുദ്ധീൻ, വാസുദേവൻ, തിലകൻ എന്നീ മലയാളികളുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്‌. മരണപ്പെട്ട ദീപകിന്‍റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാർ ദുബായ്‌ റാഷിദ്‌ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നുണ്ട്‌.

അപകടത്തിൽ പത്ത് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച വൈകുന്നേരം ദുബായ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടം നടന്നത്. ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിലെത്തി തിരികെ യു.എ.ഇയിലേക്ക്​ മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്

ഒമാനിൽ നിന്ന് ദുബായിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

First published: June 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...